Monday, January 6, 2025
Homeഅമേരിക്കവേനൽ വിസ്മയം 2024 അരങ്ങേറി

വേനൽ വിസ്മയം 2024 അരങ്ങേറി

രവി കൊമ്മേരി യുഎഇ .

ഷാർജ: കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് പ്രദേശത്തെ യുഎഇ പ്രവാസികളുടെ വേനൽ എന്ന സംഘടനയുടെ “വേനൽ വിസ്മയം 2024 മെഗാഷോ” ഷാർജ എക്സ്പോ സെൻ്ററിൽ വെച്ച് നടന്നു.

പ്രശസ്ത സിനിമാതാരം ഭരത് സുരാജ് വെഞ്ഞാറമൂട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷഫീഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ നസീബ് സ്വാഗതം പറഞ്ഞു. തുടന്ന് സംഘടനയുടെ പ്രസിഡൻ്റ് ഷാജി സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, സെക്രട്ടറി സുമേഷ് എസ് കെ , ട്രഷറർ നിസാമുദ്ദീൻ, പ്രോഗ്രാം കമ്മിറ്റി ട്രഷറർ സന്തോഷ് വട്ടയം എന്നിവരും , സംഘടനയുടെ സ്ഥാപക അംഗങ്ങളായ പ്രസാദ്, തുളസി, റാഫി തുടങ്ങിയവരും ആശംസകൾ അറിയിക്കുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ വേനൽ കുടുംബാഗങ്ങളുടെ കുട്ടികൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയും, സെക്രട്ടറി പ്രകാശും ചേർന്ന് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ ട്രഷറർ ഷാജി ജോൺ സുരാജ് വെഞ്ഞാറമൂടിന് പൊന്നാട അണിയിച്ചു. കൂടാതെ പ്രോഗ്രാം കമ്മിറ്റി ജനറൽ കോർഡിനേറ്റർ സുമിത്ത് നന്ദിയും പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷക്കാലമായി യുഎഇ യുടെ പ്രവാസമണ്ണിൽ സ്വന്തം നാടിനും നാട്ടുകാർക്കും താങ്ങും തണലുമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും, കൂടാതെ കലാ സാഹിത്യ സാമൂഹിക സംസ്കാരിക മേഖലകളിലെല്ലാം സജീവ സാന്നിധ്യമായി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മയായ വേനൽ.

ഈ വർഷം സ്വന്തം നാടിൻ്റെ കലാപ്രതിഭകളെ ഉൾപ്പെടുത്തി വേനൽ വിസ്മയം 2024 എന്ന മെഗാഷോ സംഘടിപ്പിച്ചുകൊണ്ട് പ്രവാസ ഭൂമികയിൽ വെഞ്ഞാറമൂടിൻ്റെ പേരിൽ കലാരംഗത്ത് പുത്തൻ ചരിത്രം എഴുതിത്തീർക്കാൻ അവർ ശ്രമിച്ചു.

മിമിക്രിയിലൂടെ മലയാള സിനിമയിലെത്തി വെഞ്ഞാറമൂടിൻ്റെ അഭിമാന താരമായി മാറിയ ഭരത് സുരാജ് വെഞ്ഞാറമൂടിനൊപ്പം മിമിക്രി സിനിമാ രംഗത്തെ മറ്റ് പ്രശസ്ത താരങ്ങളായ നോബി മാർക്കോസ്, അസീസ് നെടുമങ്ങാട്, റിയാസ് നർമ്മകല, അഖിൽ കവലയൂർ , ബിനു ബി കമാൽ എന്നിവരും ഗായിക അവനിയും, നാടൻ പാട്ട് കാലാകാരൻ സന്തോഷ് വെഞ്ഞാറമൂടും, കൂടാതെ വേനലിൻ്റെ സ്വന്തം കലാകാരന്മാരായ അൻസാർ, അസ്ന അഹമ്മദ് തുടങ്ങിയവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. കൂടാതെ യുഎഇ ലെ മികച്ച ഡാൻസ് ഗ്രൂപ്പുകളായ തക്ഷ, സിറ്റി ഡ്രീംസ് എന്നീ ടീമുകൾ അവതരിപ്പിച്ച ഡാൻസുകളും പരിപരിപാടിയെ മികവുറ്റതാക്കി.

റിപ്പോർട്ടർ,
രവി കൊമ്മേരി യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments