Sunday, December 15, 2024
Homeഅമേരിക്കഗോപിനാഥക്കുറുപ്പിനെതിരെ സമർപ്പിച്ച ഹർജി തള്ളി, കുറുപ്പ് കെ എച് എൻ എ ട്രസ്‌ടീബോർഡ് ചെയർമാനായി തുടരും

ഗോപിനാഥക്കുറുപ്പിനെതിരെ സമർപ്പിച്ച ഹർജി തള്ളി, കുറുപ്പ് കെ എച് എൻ എ ട്രസ്‌ടീബോർഡ് ചെയർമാനായി തുടരും

അനിൽ ആറന്മുള
PHOTO: വിജയ ശ്രീലാളിതനായി  ഗോപിനാഥ കുറുപ്പും അറ്റോർണി കാരൻ ഹാരിങ്ടണും  ന്യൂ യോർക്ക് സുപ്രീം കോർട്ടിനു മുമ്പിൽ 

ന്യൂ യോർക്ക്: കെ എച് എൻ എ ട്രസ്‌ടീബോർഡ് ചെയർമാനായി തുടരുന്നതിൽ ഗോപിനാഥക്കുറുപ്പിനെ വിലക്കണമെന്നു ആവശ്യപ്പെട്ട് ഡോ. രഞ്ജിനി പിള്ള സമർപ്പിച്ച ഹർജി ന്യൂ യോർക്ക് സുപ്രീം കോടതി നിരുപാധികം തള്ളി. 2023 ൽ ഹ്യൂസ്റ്റനിൽ നടന്ന കൺവെൻഷനിൽ ഡോ. നിഷ പിള്ളയും ഗോപിനാഥ കുറുപ്പും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. എന്നാൽ ജനറൽ ബോഡി മീറ്ററിംഗിൽ മന്മഥൻ നായർ ഉൾപ്പടെ മുതിർന്ന നേതാക്കൾ മുൻകൈയെടുത്തു സമവായമുണ്ടാക്കി നിഷാ പിള്ള പ്രസിഡന്റും കുറുപ്പ് ട്രസ്റ്റീ ബോർഡ് ചെയർമാനുമായി നിർദ്ദേശിക്കുകയും ജനറൽ ബോഡി യോഗം ഏകകണ്ഡമായി അത് അംഗീകരിക്കുകയും ചെയ്തതാണ്.

എന്നാൽ അത് അംഗീകരിക്കാതെ ട്രസ്റ്റീ ബോർഡിൽ ഒരു വിഭാഗം പ്രസന്നൻ പിള്ള, സുധാ കർത്താ എന്നിവരുടെ നേതൃത്വത്തിൽ ന്യൂ യോർക്കിൽ യോഗം കൂടി രഞ്ജിനി പിള്ളയെ ചെയർമാനായി തിരഞ്ഞെടുക്കുകയും ആണ് ഉണ്ടായത്. അതിനു ശേഷം കുറുപ് ട്രസ്റ്റീ ബോർഡ് ചെയർമാനായി തുടരുന്നത് വിലക്കണം എന്നാവശ്യപ്പെട്ടു കോടതി കയറുകയുമായിരുന്നു. ടെക്സസിലെ തിരഞ്ഞെടുപ്പിന് ശേഷം ന്യൂയോർക്കിൽ നടന്ന എല്ലാ തീരുമാനങ്ങളും അസാധുവാണെന്നും അവയ്ക്കു വില കല്പിക്കേണ്ടതില്ലെന്നും കോടതി വിധിന്യാത്തിൽ പ്രതേകം പരാമർശിച്ചു.

2001 ൽ ടെക്സസിൽ ആരംഭിച്ച സംഘടന എന്ന നിലക്കും കെ എച് എൻ എ ഭരണഘടന പ്രകാരവും കെ എച് എൻ എ ക്കെതിരായിട്ടുള്ള എല്ലാ കേസുകളും ടെക്സാസ് സുപ്രീം കോടതിയി ലായിരിക്കണമെന്ന ഒരു സുപ്രധാന നിരീക്ഷണം കൂടി കോടതി നടത്തിയിട്ടുണ്ട്.

വിധിയിൽ താൻ അതീവ സന്തുഷ്ടനാണെന്നും കേസ് കൊടുത്തതിന്റെ പേരിൽ ആരോടും വിദ്വേഷമില്ലന്നും കുറുപ്പ് പറഞ്ഞു. എന്നാൽ സംഘടനയിൽ കുത്തിത്തിരുപ്പുകൾക്കും കേസുകൾക്കും ഉൾപ്പടെ എല്ലാ അധാർമികതകൾക്കും പിന്നിൽ പ്രവർത്തിക്കുന്ന ധർമാ ഗ്രൂപ്പിനെ അംഗങ്ങ്ൾ തിരിച്ചറിയേണ്ട സമയമായി എന്നും അദ്ദേഹം പറഞ്ഞു. തെളിവുകൾ നോക്കാതെ ഏകപക്ഷീയ നിലപാടെടുത്ത ജുഡീഷ്യൽ കൌൺസിൽ അംഗങ്ങൾ രാജിവെച്ചൊഴിഞ്ഞു പോകാനുള്ള ധാർമികത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അനിൽ ആറന്മുള

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments