Sunday, November 17, 2024
Homeഅമേരിക്കഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷണർ ആയി ഫിലിപ്പോസ് ഫിലിപ്പ് , കമ്മിറ്റി മെംബേർസ് ആയി ജോർജി വർഗീസ്...

ഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷണർ ആയി ഫിലിപ്പോസ് ഫിലിപ്പ് , കമ്മിറ്റി മെംബേർസ് ആയി ജോർജി വർഗീസ് , ജോജി തോമസ്.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: അമേരിക്കന്‍മലയാളികളുടെ സംഘടനകളുടെ സംഘടയായ ഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷണർ ആയി മുൻ സെക്രട്ടറിയും , ട്രസ്റ്റീ ബോർഡ് ചെയർമാനും ആയിരുന്ന ഫിലിപ്പോസ് ഫിലിപ്പ് ,ഇലക്ഷൻ കമ്മിറ്റി മെംബേർസ് ആയി മുൻ ഫൊക്കാന പ്രസിഡന്റും ,ട്രസ്റ്റീ ബോർഡ് ചെയർമാനും ആയിരുന്ന ജോർജി വർഗീസ് , ട്രസ്റ്റീ ബോർഡ് മെംബർ ജോജി തോമസ് എന്നിവരെ തെരഞ്ഞെടുത്തതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ അറിയിച്ചു.

ഇലക്ഷൻ കമ്മീഷണർ ആയി തെരഞ്ഞെടുക്കപെട്ട ഫിലിപ്പോസ് ഫിലിപ്പ് മുൻ സെക്രട്ടറിയും , ട്രസ്റ്റീ ബോർഡ് ചെയർമാൻ , കൺവെൻഷൻ ചെയർ തുടങ്ങി മൂന്നു പതിറ്റാണ്ടിലേറെ പ്രതിസന്ധികളില്‍ സംഘടനയോടൊപ്പം നിന്ന് സംഘടനയുടെ ഉയര്‍ച്ചയില്‍ ഭാഗഭാക്കായി നിന്ന ചരിത്രമാണ് അദ്ദേഹത്തിന്റെത്. 2010 ലെ ആല്‍ബനി കണ്‍വന്‍ഷനാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ നാഴികക്കല്ലായത്. കണ്‍‌വന്‍ഷന്‍ ചെയര്‍മാനായിരുന്ന ഫിലിപ്പിന്റെ കര്‍മ്മോത്സുകത അന്ന് എല്ലാവരും അനുഭവിച്ചറിഞ്ഞതാണ്. കണ്‍‌വന്‍ഷന്‍ വമ്പിച്ച വിജയമാക്കിത്തീര്‍ക്കുവാന്‍ കഴിഞ്ഞത്‌ ഫിലിപ്പോസ് ഫിലിപ്പിന്റെ കഴിവ് കൂടിയാണ് .

ഫൊക്കാനയുമായുള്ള കേസുകൾ അദ്ദേഹം ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയിരുന്നപ്പോൾ ഏറ്റെടുക്കുകയും ആ കേസുകൾ എല്ലാം വിജയിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്. പല കേസുകളും പഠിച്ചു അതിന് വേണ്ടുന്ന നിർദ്ദേശങ്ങൾ വക്കിലന്മാർക്ക് നൽകുന്നതിലും അദ്ദേഹത്തിന്റെ പ്രവർത്തനം കുറ്റമറ്റതായിരുന്നു . പല കേസുകളും വിജയിക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടലുകളും അമേരിക്കൻ നിയമത്തിലുള്ള അറിവും കൊണ്ട് മാത്രമാണ്.

1989 മുതല്‍ ഹഡ്‌സന്‍‌വാലി മലയാളി അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്. പ്രസിഡന്‍റ്, ചെയര്‍മാന്‍, അസ്സോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. അമേരിക്കന്‍ മുഖ്യധാരയിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ കടന്നുചെല്ലുന്നതിനും ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സാംസ്ക്കാരിക സംഘടനയില്‍ മാത്രമല്ല ഫിലിപ്പിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുള്ളത്. കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KEAN) യുടെ സ്ഥാപകരില്‍ ഒരാളാണ്. ആ സംഘടനയില്‍ പ്രസിഡന്റ്, ബോര്‍ഡ് ചെയര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

കൂടാതെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍െറ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.റോക്ക്‌ലാന്‍ഡ് കൗണ്ടി റിപ്പബ്ലിക്കന്‍ പര്‍ട്ടിയില്‍ കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ന്യൂയോര്‍ക്കിലെ പബ്ലിക്ക് എംപ്ലോയീസ് ഫെഡറേഷനില്‍ ഡിവിഷന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ലോകകേരളസഭ മെംബർ കൂടിയാണ് അദ്ദേഹം.

കേരളത്തില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവും ന്യൂയോര്‍ക്ക് പോളിടെക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ കുടുംബസമേതം താമസിക്കുന്നു.

താന്‍ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പരസ്പരവിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ ശക്തമായ വ്യക്തി ബന്ധങ്ങളും സാമൂഹ്യ കൂട്ടായ്മകളും ദൃഢതരമാക്കുവാനും നിലനിര്‍ത്തുവാനും നിസ്പക്ഷമായി പ്രവർത്തിക്കാനും കഴിഞ്ഞത്കൊണ്ടുകൂടിയാണ് അദ്ദേഹത്ത തേടി ഇലക്ഷൻ കമ്മീഷണർ സ്ഥാനം തേടി എത്തിയത്.

ഇലക്ഷൻ കമ്മിറ്റി മെംബേർ ആയി തെരഞ്ഞടുക്കപ്പെട്ട മുൻ ഫൊക്കാന പ്രസിഡന്റും ,ട്രസ്റ്റീ ബോർഡ് ചെയർമാനും ആയിരുന്ന ജോർജി വർഗീസ് നേരത്തെ ഫൊക്കാനയുടെ ഇലക്ഷൻ കമ്മീറ്റി ചെയർമാൻ ആയി പ്രവർത്തിച്ച വ്യക്തിയാണ്. അദ്ദേഹം ഫോകാനാ പ്രസിഡന്റ് ആയിരുന്നു സമയത്താണ് സംഘടനയുടെ പ്രവർത്തനം അടിമുടി മാറ്റുകയും ഫൊക്കാനയെ ജനകിയമാക്കുകയും , ചരിത്രപരമായ ഫൊക്കാന ഫ്ലോറിഡ കൺവെൻഷന്റെ ചുക്കാൻ പിടിക്കുകയും ചെയ്‌തു. ഫൊക്കാനയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിലെയും കാനഡയിലെയും മിക്ക അസ്സോസിയേഷനുകളുമായി നേരിട്ടു ബന്ധം പുലർത്തുന്ന വ്യക്തിയാണ്.

സൗമ്യനായ ഒരു നേതാവ്. ഫൊക്കാനയുടെ മുഖമായി അഭിമാന പൂര്‍വം ഇന്നലകളിൽ അവതരിപ്പിച്ച ഒരു നല്ല നേതാവ്. ഫൊക്കാനയുടെ മുഖപത്രമായ ‘ഫൊക്കാന റ്റുഡേ’യ്ക്കു ഒരു പുതിയ മുഖഛായയുമായി രംഗപ്രവേശം ചെയ്ത വ്യക്തിയാണ് ജോർജി വർഗീസ്. ഭാഷക്ക് ഒരു ഡോളർ ജനകിയമാക്കുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. അതിനുശേഷം ഫൊക്കാനയില്‍ നിരവധി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഏത് പദവികൾ ഏറ്റെടുത്തലും നൂറു ശതമാനനവും ആത്മാർത്ഥതയോട് പ്രവർത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സാമൂഹ്യ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, തിരുവല്ല മാർ തോമാ കോളേജിൽ നിന്നും BSc ബിരുദത്തിന് ശേഷം MSW ന് ഇൻഡോർ യൂണിവേസിറ്റിയിൽ പഠനം നടത്തുബോൾ ഇൻഡോർ യൂണിവേഴ്സിറ്റിയുടെ കോളേജ് യൂണിയൻ സെക്രട്ടറി ആയതു വലിയ തെരഞ്ഞെടുപ്പിനെ നേരിട്ട് കൊണ്ടായിരുന്നു. യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് കൂടിയാണ് അദ്ദേഹം.മൾട്ടി നാഷണൽ കമ്പനിയായ ഹാരിസൺ ആൻഡ് ക്രോസ്സ് ഫീൽഡിന്റെ ലേബർ ഓഫീസർ ആയി ജോലി നോക്കുബോൾ നിർണായകമായ ആയ പല തൊഴിൽ പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ നേതൃത്വം നൽകി . കവിയുർ YMCA സെക്രെട്ടറിയയും, പല പ്രാദേശിക YMCA കളെ കോർത്തിണക്കിയ സബ് റീജണൽ YMCA യുടെ ചെയർമാനായും സേവനം ചെയ്‌തു.

OICC ഫ്ലോറിഡ ചാപ്റ്ററിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആണ്. മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ കൗൺസിൽ മെംബേർ ആയും പ്രവർത്തിച്ച അദ്ദേഹം സൗത്ത് ഫ്ലോറിഡ ചർച്ച് സെക്രട്ടറി ആയും പ്രവർത്തിക്കുന്നു . ലോക കേരളാ സഭ മെംബർ കൂടിയാണ് അദ്ദേഹം. കൗണ്ടി ഹ്യൂമൻ സർവീസസിലെ സീനിയർ മാനേജറായി ജോലി ചെയ്യൂന്നു.

ജോർജി വർഗീസ് വഹിച്ച പദവികൾ എല്ലാം പരസ്പരവിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ ഒരു പ്രവർത്തനത്തിലൂടെ അമേരിക്കൻ മലയാളികളുടെയും ഫൊക്കാനക്കാരുടെയും മനസ്സ് കവർന്ന് എടുക്കാൻ കഴിഞിട്ടുണ്ട്. നിഷ്പഷ്പമായി പ്രവർത്തിക്കാനും അങ്ങനെ ഫൊക്കാനയിൽ ഗ്രുപിസം ഒഴിവാക്കാനും കഴിഞ്ഞത് കൊണ്ടുകൂടിയാണ് അദ്ദേഹത്ത തേടി ഇലക്ഷൻ കമ്മിറ്റി മെംബർ സ്ഥാനം എത്തിയത്.

ഇലക്ഷൻ കമ്മിറ്റി മെംബർ ആയി തെരെഞ്ഞെടുത്ത ജോജി തോമസ്, ട്രസ്റ്റി ബോർഡ് അംഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു വ്യക്തിയാണ്. ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെംബർ , അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോജി കാനഡയിൽ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും ശക്തനായ യുവ നേതാവാണ്. കാനഡയിൽ അറിയപ്പെടുന്ന വ്യവസായിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ജോജി തോമസ് അമേരിക്കയിലെയും കാനഡയിലെയും ഫൊക്കാന അംഗസംഘടനകൾക്ക് സുപരിചിതനാണ് വ്യക്തമാക്കുന്നത്.

കാനഡയുടെ സംസ്‌കാരിക രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച ജോജി ഒരു മികച്ച സംഘാടകനും സാംസ്‌കാരിക മേഖലകളിലും ബിസിനസ് രംഗത്തും കഴിവുറ്റ പ്രതിഭയുമാണ്. സൗമ്യ സ്വഭാവക്കാരനായ ജോജി കാനഡയിലെ മലയാളികളുടെ മാത്രമല്ല ഫൊക്കാനയിലെ മുഴുവൻ നേതാക്കന്മാരുടെ ഇടയിലും ഏറെ സ്വീകാര്യനായ യുവ നേതാവാണ്.

കാനഡ ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ലോമ) മുൻ പ്രസിഡണ്ട് ആയ ജോജി തോമസ് വണ്ടന്മാക്കിയിൽ ഒന്റാരിയോ ലണ്ടൻ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന സാമുദായിക -കാരുണ്യ പ്രവർത്തകൻ കൂടിയാണ്.കാനഡയിൽ രണ്ടു ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് ജോജി തോമസ്. റിയൽ തോംസൻ ഫുഡ്സ് എന്ന സ്‌നാക്‌സ് മാനുഫാച്ചറിംഗ് കമ്പനിയും ലണ്ടൻ ഒന്റാറിയോയിൽ മിന്റ് ലീവ്സ് ഇന്ത്യൻ കിച്ചൻ എന്ന പേരിൽ ഒരു റെസ്റ്റോറന്റ്റും നടത്തുന്നുണ്ട്.

ലണ്ടൻ സൈന്റ്റ് മേരീസ് സീറോ മലബാർ പള്ളിയിയിൽ മൂന്നു തവണ ട്രസ്റ്റീ ആയിരുന്ന ജോജി സേക്രഡ് ഹാർട്ട് സീറോ മലബാർ മിഷന്റെ മുൻ പാരിഷ് കൗൺസിൽ അംഗവുമാണ് , ബിൽഡിങ്ങ് കമ്മിറ്റി ചെയർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ലണ്ടൻ ക്നാനായ കാത്തലിക് ചർച്ചിന്റെ പാരിഷ് കൗൺസിൽ മെംബറും , ഡയറക്റ്റ്റേറ്റ് ഓഫ് ക്നാനായ കാത്തലിക് ഇൻ കാനഡയുടെ ചെയർമാനും ആണ്. പാലാ വള്ളിച്ചിറ സ്വദേശിയായ ജോജി കാനഡയിലേക്ക് കുടിയേറിയ ശേഷം കാനഡയിലെ മലയാളികളുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. ഭാര്യ:രേഖ ജോജി (നഴ്‌സ്‌).

ഒരു കണ്‍വന്‍ഷന്‍ നടത്തുന്നതിനേക്കാള്‍ ഭാരിച്ച ഉത്തരവാദിത്വമാണ് ഇലക്ഷന്‍ കമ്മീഷണറുടെയും കമ്മിറ്റിയുടെയും ജോലി എന്നു പറഞ്ഞാല്‍ അതു അതിശയോക്തിയല്ല. എല്ലാ റീജിയനുകളിലും വോട്ടുള്ളവര്‍, അവരുടെ വിവരങ്ങള്‍, അംഗ സംഘടനകളുടെ വിവരങ്ങള്‍ ഒക്കെ വിശദമായി പഠന വിധേയമാക്കേണ്ടതുണ്ട്. പലരും കണ്‍വന്‍ഷനു വരുന്നത് തന്നെ വോട്ടു ചെയ്യാനാണ്.ഫൊക്കാനയുടെ ഇലക്ഷൻ കാണികൾക്ക് ഒരു ഹരമാണ് , പക്ഷേ അതിൽ ഇലക്ഷൻ നോട്ടിഫിക്കേഷൻ മുതൽ വിജയിയെ പ്രഖ്യാപിക്കുന്നതു വരെ ഉള്ള നിമിഷങ്ങള്‍ ഇലക്ഷൻ കമ്മിറ്റിക്ക് നിർണ്ണായകമാണ് . കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്ന ജോലിയാണ് കമ്മീഷന് ഉള്ളത്. അതു ഭംഗിയായി നിര്‍വഹിക്കും. അതിനു എല്ലാവരുടെയും സഹകരണം അവിശ്വമാണെന്നും ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments