വാഷിംഗ്ടണ്‍: അമേരിക്കൻ മലയാളികൂട്ടായ്മയുടെ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കൺവെൻഷൻ എന്ന് പ്രതീക്ഷനൽകുന്ന വാർത്തകളാണ് പുറത്തു വരുന്നത്. മലയാളികളുടെ അഭിമാനമായ വിശ്വപൗരന്മാരും നേതാക്കൾക്കും വ്യവസായികൾക്കും കലാകാരന്മാർക്കും ഒരുപോലെ സമ്മേളിക്കാനാകുന്ന വേദിയാകും ഇത്തവണ വാഷിങ്ങ്ടണിൽ ഒരുങ്ങുകയെന്നു ഫൊക്കാനയുടെ പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ വെളിപ്പെടുത്തി. ഏറ്റവും ഒടുവിലായി പുറത്തുവരുന്നത് മനോരമയിലെ ‘ഉടൻ പണം’ എന്ന ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കല്ലു (രാജ് കലേഷ്)-മാത്തുക്കുട്ടി സംഘം കൺവെൻഷനിൽ പങ്കെടുക്കുന്നുവെന്ന വാർത്തയാണ്.
ലോകം മുഴുവനുമുള്ള നിരവധി വേദികളിൽ രസച്ചരട് പൊട്ടാതെ പ്രേക്ഷകരെ മുന്നോട്ടു നയിക്കുന്ന കല്ലു-മാത്തുക്കുട്ടിമാരുടെ മാന്ത്രികമിശ്രിതം ഇത്തവണ കൺവെൻഷൻ വേദിയെയും രസിപ്പിക്കും. നേരമ്പോക്കിന് സമവാക്യങ്ങളില്ലെങ്കിലും ഈ കൂട്ടുകെട്ടിൽ വിസ്മയിപ്പിക്കുന്ന ഒരു കാഥികചേരുവ ഒളിഞ്ഞു കിടപ്പുണ്ട്. മാജിക്കും ഡാൻസും പാചകവുമായി മലയാളിയെ രസിപ്പിച്ച കലേഷും റേഡിയോ ജോക്കിയായിരുന്ന മാത്തുക്കുട്ടിയും ഒത്തുചേർന്നപ്പോൾ വിനോദത്തിന്റെ അതിരുകൾ മാഞ്ഞില്ലാതെയാവുകയായിരുന്നു. അമേരിക്കൻ മലയാളിയുടെ ചരിത്രം മാറ്റിയെഴുതുന്ന പ്രൗഢഗംഭീരമായ ഒരു ‘ഫോക്കാനിയൻ’ സാംസ്കാരികരാവിനു അരങ്ങൊരുകയാണെന്നു ബാബുസ്റ്റീഫൻ പറഞ്ഞു.
2024 ജൂലൈ 18 മുതല്‍ 20 വരെ റോക്ക് വിൽ.ബെഥസ്ഡ നോര്‍ത്ത് മാരിയറ്റ് ഹോട്ടല്‍ & കണ്‍വെന്‍ഷന്‍ സെന്റരിൽ നടക്കുന്ന രാജ്യാന്തര കോൺവെൻഷനിൽ 1500 ലധികം ഡെലിഗേറ്റുകളെ പ്രതീക്ഷിക്കുന്നു.
പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ട്രഷറർ ബിജു ജോണ്‍, എക്‌സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍, വൈസ് പ്രസിഡന്റ് ചക്കോ കുര്യന്‍, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പാന്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍, ജോയിന്റ് ട്രഷര്‍ ഡോ. മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷറര്‍ ജോര്‍ജ് പണിക്കര്‍, വിമെന്‍സ് ഫോറം ചെയര്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ് , കൺവെൻഷൻ ചെയർ ജോൺസൺ തങ്കച്ചൻ, കൺവെൻഷൻ പ്രസിഡന്റ് വിപിൻ രാജ്, കൺവെൻഷൻ ഫിനാൻസ് ഡയറക്ടർ നോബിൾ ജോസഫ്, കൺവെൻഷൻ കൺവീനർ ജെയിംസ് ജോസഫ് , കൺവെൻഷൻ കോർഡിനേറ്റർ കുര്യൻ പ്രക്കാണം, കൺവെന്‍ഷന്‍ ചെയർ വിജോയ് പട്ടമാടി, ജിജോ ആലപ്പാട്ട്, ലീല മാരേട്ട്, ഡോ ഷൈനി രാജു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന കൺവെൻഷനിൽ ഇനിയും വിഭവങ്ങൾ ബാക്കിയാണ്. വരും ദിവസങ്ങളിൽ ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ വിവരങ്ങൾ പുറത്തു വിടുമെന്ന് പ്രതീക്ഷിക്കാം
ഡോ. കലാ ഷഹി, ജനറൽ സെക്രട്ടറി, ഫൊക്കാന