Tuesday, September 17, 2024
Homeഅമേരിക്കലെവിടൗൺ സെന്റ് തോമസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആകർഷണീയമായ തുടക്കം

ലെവിടൗൺ സെന്റ് തോമസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആകർഷണീയമായ തുടക്കം

ലെവിടൗൺ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ലെവിടൗൺ സെൻ്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ആവേശകരമായ തുടക്കമായി.

ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഫെബ്രുവരി 11 ന് ഒരു സംഘം ഇടവക സന്ദർശിച്ചു. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), ഷോൺ എബ്രഹാം (ജോയിൻ്റ് ട്രഷറർ), ഷിബു തരകൻ (ജോയിൻ്റ് സെക്രട്ടറി), പ്രേംസി ജോൺ & റെജി വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്ന സംഘമാണ് ഇടവക സന്ദർശിച്ചത്. സന്ധ്യ തോമസ് (ഇടവക സെക്രട്ടറി), സിനു ജേക്കബ് (ഇടവക ട്രഷറർ) എന്നിവർ വേദിയിൽ പങ്കുചേർന്നു. ഫാ. എബി ജോർജ്ജ് (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു.

കോൺഫറൻസ് തീയതി, തീം, പ്രാസംഗികർ, വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവയെക്കുറിച്ച് ചെറിയാൻ പെരുമാൾ സംസാരിച്ചു. കോൺഫറൻസിനുവേണ്ടി ഇടവകയുടെ മുൻ വികാരി വെരി റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പോസിൻറെ സംഭാവനകളും ഓർമകളും അദ്ദേഹം പങ്കുവച്ചു.

ഷിബു തരകൻ രജിസ്ട്രേഷൻ നടപടികൾ വിശദീകരിക്കുകയും രജിസ്റ്റർ ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഫറൻസിന്റെ ധനശേഖരണാർത്ഥം സംഘടിപ്പിച്ചിട്ടുള്ള റാഫിളിനെക്കുറിച് പ്രേംസി ജോൺ സംസാരിച്ചു. സുവനീറിലേക്ക് സാഹിത്യ സൃഷ്ടികൾ സമർപ്പിക്കാൻ റെജി വർഗീസ് എല്ലാവരോടും അഭ്യർത്ഥിച്ചു. കൂടാതെ ബിസിനസ്സ് പരസ്യങ്ങളും വ്യക്തിഗത ആശംസകളും ചേർക്കുവാനുള്ള അവസരവും ഉണ്ടെന്നും ഓർമ്മിപ്പിച്ചു. ഷോൺ എബ്രഹാം തൻ്റെ മുൻകാല കോൺഫറൻസുകളിലെ അനുഭവങ്ങളും നേതൃത്വ ടീമിൻ്റെ ഭാഗമാകാൻ സാധിച്ചതിലുള്ള ചാരിതാർഥ്യവും പങ്കുവെച്ചു.

ഒരു ആത്മീയ നവോത്ഥാനത്തിനായി കോൺഫറൻസിൽ പങ്കെടുക്കാൻ ഫാ. ഏബി ജോർജ്ജ് എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും സ്പോൺസർഷിപ്പ് സംഭാവന നൽകുകയും ചെയ്തു.

അജിത് തോമസ്, സ്റ്റീഫൻ & സന്ധ്യ തോമസ്, അലക്‌സ് എബ്രഹാം, മാത്യു സാമുവൽ (സാം സി കൊടുമൺ), ചാക്കോ കോയിക്കലേത്ത്, എൽസി യോഹന്നാൻ ശങ്കരത്തിൽ തുടങ്ങി നിരവധി അംഗങ്ങൾ സ്‌പോൺസർഷിപ്പ്, സുവനീർ, റാഫിൾ ടിക്കറ്റ് എന്നിവയിലൂടെ പിന്തുണ വാഗ്ദാനം ചെയ്തു. കോൺഫറൻസിന് ഊഷ്മളമായ പിന്തുണ നൽകിയ ഇടവക വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ചെറിയാൻ പെരുമാൾ നന്ദി രേഖപ്പെടുത്തി.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

-ഉമ്മൻ കാപ്പിൽ

RELATED ARTICLES

Most Popular

Recent Comments