Wednesday, December 25, 2024
Homeഅമേരിക്കപ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന "ബൈബിളിലൂടെ ഒരു യാത്ര" - (74)

പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന “ബൈബിളിലൂടെ ഒരു യാത്ര” – (74)

പ്രീതി രാധാകൃഷ്ണൻ

മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹ വന്ദനം. ഒരു ഇടവേളയ്ക്കു ശേഷം ദൈവ വചനവുമായി മലയാളി മനസ്സിലേക്ക് വരുവാൻ ദൈവം തന്ന അത്ഭുതത്തിനായി
നന്ദി. ശത്രുക്കൾ മലയാളി മനസ്സിനെ തകർക്കാൻ നോക്കിയപ്പോളും,ദൈവം പതിന്മടങ്ങു ശക്തിയോടെ തിരിച്ചു വരവിനു സഹായിച്ചു.

ലോകത്തിലൊരു പ്രവ്യത്തിയ്ക്ക് ദൈവ പൈതലിനെ നിയോഗിച്ചിട്ടുണ്ടെങ്കിൽ ദൈവമതിനെ പൂർത്തീകരിക്കാൻ സഹായിക്കും. ദൈവ വചനം പറയുമ്പോലെ ശത്രുക്കൾ കാൺകെ മേശ ഒരുക്കുകയും,ദൈവം താളടിയാകാതെ കരങ്ങളിൽ വഹിക്കുകയും ചെയ്യും,അതാണ് ദൈവ മഹത്വം.

മത്തായി 19–26
“മനുഷ്യർക്ക് അസാധ്യമെങ്കിലും ദൈവത്തിനു സകലവും സാധ്യമെന്ന് പറഞ്ഞു ”

ദൈവം ഒരു വ്യക്തിയെ അനുഗ്രഹിക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി അനുഗ്രഹമാകുവാനാണ്. ചില ജീവിതങ്ങൾക്ക് അനുഗ്രഹമാകുവാനും, പദ്ധതികൾ നിറവേറ്റുവാനും ദൈവം ആഗ്രഹിക്കുന്നുണ്ട്. പിതാവായ ദൈവം ഭൂമിയിലേക്ക് തന്റെ പ്രിയപുത്രനെ ലോകത്തിലേയ്ക്ക് അയച്ചത് സകല മനുഷ്യരും അനുഗ്രഹിക്കപ്പെടാനാണ്. അതുപോലെ ദൈവം നിയോഗിച്ച മനുഷ്യരിലുമത് നിഷിപ്തമാണ്. ആ വ്യക്തിയുടെ ജീവിതത്തിൽ ദൈവീക പദ്ധതി നിറവേറുന്നത് വരെ ഒരു ദുഷ്ട ശക്തിയ്ക്കും തൊടാൻ സാധിക്കില്ല.

യെഹെസ്കേൽ 39-21
“ഞാനെന്റെ മഹത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും. ഞാൻ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാൻ അവരുടെ മേൽവച്ച എന്റെ കൈയും സകല ജാതികളും കാണും ”

ദൈവമോരോ വ്യക്തി ജീവിതങ്ങളിലും വ്യത്യസ്ഥമായ ചുമതലകളാണ് ഏൽപ്പിച്ചിരിക്കുന്നത്. അത് മനസ്സിലാക്കി ജീവിതം നയിക്കുക. പ്രിയ ദൈവപൈതലേ
ദൈവമഹത്വം നിന്റമേൽ വന്നാൽ പലർക്കും ചെയ്യുവാൻ സാധ്യമാകാത്തത് നിനക്ക് ചെയ്യുവാൻ കഴിയും.

യിരെമ്യാവ് –1-2
“എന്റെ വചനം നിവർത്തിക്കേണ്ടതിനു ഞാൻ ജാഗരിച്ചു കൊള്ളുമെന്ന് അരുളി ചെയ്തു”

ദൈവത്തിന്റെ ശബ്ദം ലഭിച്ചിട്ടും ജീവിതത്തിൽ കാലതാമസം അനുഭവിക്കുന്ന ഒരാളാണോ നീ,പരീക്ഷണ കാലഘട്ടത്തിലൂടെയാണ് പോകുന്നതെങ്കിലും ഭയപ്പെടേണ്ട കർത്താവ് അത്ഭുതമാക്കും. ദൈവ മഹത്വം ഒരാളുടെ മേൽ വന്നാൽ പലർക്കും അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ പലതും ചെയ്യാൻ സാധിക്കും. എത്ര ത്തോളം നിങ്ങൾ യേശുവിനെ അനുസരിക്കുന്നുവോ അത്രത്തോളം ഉയർച്ച നിങ്ങൾ പ്രാപിക്കും.

പ്രിയ പിതാവേ ഞങ്ങളൊരു മനസ്സോടെ പ്രാർത്ഥിക്കുന്നു, ദൈവ സ്നേഹത്തിലും നീറവിലും ജീവിക്കുവാൻ തക്കവണ്ണം ഓരോരുത്തരെയും അനുഗ്രഹിക്കുന്ന കൃപയ്ക്കായിട്ട് നന്ദി. എല്ലാവിധ നന്മകളാലും നടത്തുന്ന വൻകൃപയ്ക്ക് നന്ദിയോടെ സ്തുതിക്കുന്നു.

എല്ലാവിധ നന്മകളാലും ദൈവം അനുഗ്രഹിക്കട്ടെ.

പ്രീതി രാധാകൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments