Logo Below Image
Monday, April 7, 2025
Logo Below Image
Homeഅമേരിക്കഅമ്മയുടെയും സഹോദരിയുടെയും മരണവാർത്ത പങ്കുവെച്ചു: ഗായിക മരിയ കാരി

അമ്മയുടെയും സഹോദരിയുടെയും മരണവാർത്ത പങ്കുവെച്ചു: ഗായിക മരിയ കാരി

അമ്മ പട്രീഷ്യയുടെയും സഹോദരി അലിസനിന്റെയും മരണവാർത്ത സ്ഥിരീകരിച്ച് മുതിർന്ന ഗായിക മരിയ കാരി.  “കഴിഞ്ഞ വാരാന്ത്യത്തിൽ എനിക്ക് എൻ്റെ അമ്മയെ നഷ്ടപ്പെട്ടതിൽ എൻ്റെ ഹൃദയം തകർന്നിരിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, അതേ ദിവസം തന്നെ എൻ്റെ സഹോദരിയെയും എനിക്ക് നഷ്ടപ്പെട്ടു.’ കാരി പ്രസ്താവനയിൽ അമ്മ കടന്നുപോകുന്നതിന് മുമ്പുള്ള അവസാന ആഴ്‌ച എനിക്കൊപ്പം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീതയായി കരുതുന്നുവെന്നും ദുഷ്‌കരമായ സമയത്ത് സ്വകാര്യതയെ മാനിക്കണമെന്ന് അവർ ആരാധകരോട് അഭ്യർത്ഥിച്ചു.

വിഷമഘട്ടത്തിൽ തനിക്ക് താങ്ങും തണലുമായി നിന്നവരെ ഓർമ്മിക്കുന്നുവെന്നും ഏവരും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും അവർ കൂട്ടിച്ചേര്‍ത്തു.

അഞ്ച് തവണ ഗ്രാമി അവാർഡ് നേടിയ ഗായികയുടെ അമ്മ ആൽഫ്രഡ് റോയ് പരിശീലനം ലഭിച്ച ഓപ്പറ ഗായികയും വോക്കൽ കോച്ചുമായിരുന്നു. 2020 ൽ പുറത്തിറങ്ങിയ  ഓർമ്മക്കുറിപ്പായ ദി മീനിംഗ് ഓഫ് മരിയ കാരിയിൽ, മരിയ കാരി തൻ്റെ അമ്മയുമായുള്ള സങ്കീർണ്ണമായ ബന്ധത്തെ പറ്റി വിവരിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments