2060 ല്‍ ലോകം അവസാനിക്കുമെന്ന സര്‍ ഐസക് ന്യൂട്ടന്‍റെ പ്രവചനം ചര്‍ച്ചയാകുന്നു. 320 ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1704 ലാണ് ന്യൂട്ടന്‍ ഈ പ്രവചനം നടത്തിയത്. ബൈബിള്‍ അടിസ്ഥാനമാക്കിയാണ് ന്യൂട്ടന്‍ ഈ പ്രവചനം നടത്തിയത്. റോമന്‍ സാമ്രാജ്യത്തിന്‍റെ ഉദയം മുതല്‍ 1260–ാം വര്‍ഷം ലോകം അവസാനിക്കുമെന്നായിരുന്നു ന്യൂട്ടന്‍റെ കണ്ടെത്തല്‍. ന്യൂട്ടന്‍റെ പ്രവചനം അനുസരിച്ച് ഇനി 35 വര്‍ഷം കൂടിയേ ലോകം അവസാനിക്കാനുള്ളൂവെന്നാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
മഹാമാരികളും യുദ്ധവുമാകും ലോകാവസാനത്തിലേക്ക് വഴി തെളിക്കുകയെന്ന കണ്ടെത്തലാണ് ന്യൂട്ടന്‍ നടത്തിയത്. യുദ്ധവും മഹാമാരിയും ലോകം നശിപ്പിച്ച ശേഷം യേശുവും വിശുദ്ധന്‍മാരും ഭൂമിയിലേക്ക് എത്തുമെന്നും ആയിരം വര്‍ഷത്തേക്ക് സമാധാനരാജ്യം ഭൂമിയില്‍ സ്ഥാപിക്കുമെന്നും ന്യൂട്ടന്‍ എഴുതിയിരുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂട്ടന്‍റെ പ്രവചനമടങ്ങിയ കത്ത് ജെറുസലേമിലെ ഹീബ്രു സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ന്യൂട്ടന്‍റെ മതവിശ്വാസത്തെ കുറിച്ച് വളരെ കുറച്ച് വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും പോസ്റ്റ് പറയുന്നു.
“അതേസമയം ന്യൂട്ടന്‍റെ കത്തില്‍ കൃത്യമായി 2060 ല്‍ ലോകം അവസാനിക്കുമെന്ന് പറയുന്നില്ലെന്നും ചിലപ്പോള്‍ അത് കഴിഞ്ഞേമെന്നും കത്തില്‍ പറയുന്നു. എന്നിരുന്നാലും ലോകം അത്രവേഗമൊന്നും അവസാനിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇടയ്ക്കിടെ ലോകം അവസാനിക്കുമെന്ന് പറഞ്ഞ് ആളുകളെ ഭീതിയില്‍ ആഴ്ത്തുന്നത് ശരിയല്ലെന്നും ന്യൂട്ടന്‍ വ്യക്തമാക്കുന്നു. മതവും ശാസ്ത്രവും വിരുദ്ധ ചേരികളില്‍ അല്ലെന്നാണ് ന്യൂട്ടന്‍റെ അഭിപ്രായം. ജീവിതകാലത്തത്രയും മതവും ശാസ്ത്രവും തമ്മിലുള്ള ബന്ധം അദ്ദേഹം തേടിയിരുന്നുവെന്നും ഗവേഷകര്‍ കുറിക്കുന്നു.”