Logo Below Image
Tuesday, April 8, 2025
Logo Below Image
Homeഅമേരിക്കഅമേരിക്കൻ വിപണിയിൽ ആഞ്ഞടിച്ച് ചൈനയുടെ ഡീപ്‌സീക്.

അമേരിക്കൻ വിപണിയിൽ ആഞ്ഞടിച്ച് ചൈനയുടെ ഡീപ്‌സീക്.

ബീജിംഗ്: ചൈനീസ് സ്റ്റാർട്ടപ്പായ ഡീപ്-സീക്ക് അവതരിപ്പിച്ച ചെലവ് കുറഞ്ഞ നിർമിതബുദ്ധി (എഐ) അമേരിക്കൻ ഓഹരിവിപണിക്ക് കനത്ത ആഘാതമേൽപ്പിച്ചു. യുഎസ് ടെക് ഓഹരികൾ കനത്ത തകർച്ചയാണ് നേരിട്ടത്. ഹാങ്ഷു ആസ്ഥാനമായുള്ള ഡീപ്-സീക്കിൻ്റെ ആർ1 എന്ന പുതിയ മോഡൽ എഐ ആപ്പ് യുഎസ്, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ ചൈനകളിലും ആപ്പിൾ ആപ്പ് സ്റ്റോറിൽ ജനപ്രിയ ഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയെ മറികടന്നതാണ് പാശ്ചാത്യവിപണിയെ പിടിച്ചുലച്ചത്.

സിലിക്കൺ വാലിയിലെ സുവർണനക്ഷത്രം എന്ന് വിശേഷിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സെമി കണ്ടക്ടർ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിക്ക് ഒറ്റരാത്രികൊണ്ട് 59,300 കോടിയാണ് നഷ്ടമായത്. വിപണിമൂല്യത്തിൽനിന്ന് 17 അധികം ഒറ്റ ദിവസംകൊണ്ട് ഒലിച്ചുപോയി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന നഷ്ടമാണിത്. മറ്റൊരു വൺ സെമികണ്ടക്ടർ കമ്പനിയായ ബ്രോഡ്‌കോം 17.4 ശതമാനവും മൈക്രോസോഫ്റ്റ് 2.1 ശതമാനവും ഗൂഗിളിൻ്റെ മാതൃകമ്പനി ആൽഫബെറ്റ് 4.2 ശതമാനവും നഷ്ടമായി. യുഎസ്എ ഓഹരി സൂചികകളായ നാസ്ഡാക്ക് 3.06 ശതമാനവും (-610.90 പോയിൻ്റ്) എസ്ആൻഡ്പി 500 ഒന്നരശതമാനത്തോളവും (88.96 പോയിൻ്റ്) താഴ്ന്നു.

എഐ സാങ്കേതികവിദ്യയിൽ മൈക്രോസോഫ്റ്റ്, മെറ്റാ, ഓപ്പൺ എഐ തുടങ്ങിയ അമേരിക്കൻ എഐ ഭീമന്മാർ ചെലവഴിക്കുന്നതിൻ്റെ ചെറിയൊരു ശതമാനം മാത്രം ഉപയോഗിച്ചതാണ് ചൈനീസ് കമ്പനി ഓപ്പൺ സോഴ്സിൽ ഡീപ്-സീക് വികസിപ്പിച്ചിരിക്കുന്നത് യുഎസ് ടെക് ഓഹരികളിൽ നിക്ഷേപം നടത്തിയവരെ ഞെട്ടിച്ചത്. പൂർണമായും ഓപ്പൺ സോഴ്‌സായതിനാൽ ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ, ലൈസൻസിംഗ് നിയന്ത്രണങ്ങളില്ലാതെ ഇത് ഉപയോക്താക്കൾക്ക് ലഭിക്കും.”

“നിർമ്മിതബുദ്ധിയിലെ ചൈനീസ് മുന്നേറ്റത്തിന് തടയിടാൻ അമേരിക്ക കൊണ്ടുവന്ന ചിപ്പ് കയറ്റുമതി നിയന്ത്രണത്തെ നിഷ്ഫലമാക്കുന്നതാണ് ഡീപ്-സീക്കിൻ്റെ ആർ 1 അവതരണമെന്ന ടെക് വിദഗ്ധരുടെ വിലയിരുത്തലും വിപണിക്ക് തിരിച്ചടിയായി. ഈ മേഖലയിൽ യുഎസിൻ്റെ ആധിപത്യം നഷ്ടപ്പെടുമെന്ന ആശങ്ക ആഗോളതലത്തിൽ അലയടിച്ചപ്പോൾ ഇന്ത്യൻ വിപണിയിലും ഐടി സൂചിക 3.31 ശതമാനം ഇടിഞ്ഞു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ