പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രത്തിലെ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് മോഹൻലാൽ പോസ്റ്റ് പങ്കുവച്ചത്. ഇതിന് പിന്നാലെ ഇതാ ഫാൻസ് അസോസിയേഷനിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്.
മോഹൻ ലാൽ ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ല സെക്രട്ടറി അടക്കമുള്ള ഭാരവാഹികൾ രാജിവെച്ചു. AKMFCWA ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനു രാജ് ആണ് രാജിവെച്ചത്. സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായിട്ടാണ് ബിനു രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.