കാഞ്ഞങ്ങാട്: മുഴ മാറ്റൽ ശസ്ത്രക്രിയക്ക് വിധേയായ യുവതിയുടെ ഓവറി മുഴുവനായും നീക്കം ചെയ്തെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടച്ചേരി പത്മ ക്ലിനിക്കിലെ ഡോക്ടർ രേഷ്മ സുവർണക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.
അജാനൂർ കാറ്റാടിയിലെ എസ്.കെ. സുർജിത്തിന്റെ ഭാര്യ കെ.കെ. ആതിരയുടെ (20) പരാതിയിലാണ് കേസ്.
വലതു ഭാഗം ഓവറിയിൽ മുഴ നീക്കം ചെയ്യുന്നതിന് പത്മപോളിക്ലിനിക്കിൽ വെച്ച് ഡോ. രേഷ്മ സുവർണ സർജറി നടത്തുന്നതിനിടെയുണ്ടായ അശ്രദ്ധ മൂലം യുവതിയുടെ വലതു ഭാഗം ഓവറി മുഴുവനായും നീക്കം ചെയ്തെന്നാണ് പരാതി.