Logo Below Image
Tuesday, April 8, 2025
Logo Below Image
Homeഅമേരിക്കബിരിയാണിയിൽ ലഹരിമരുന്ന് കലർത്തിയ ശേഷം ഭർത്താവിന്റെ കഴുത്തറുത്തു; വധശിക്ഷയിൽ ഇളവ് തേടി ഭാര്യ.

ബിരിയാണിയിൽ ലഹരിമരുന്ന് കലർത്തിയ ശേഷം ഭർത്താവിന്റെ കഴുത്തറുത്തു; വധശിക്ഷയിൽ ഇളവ് തേടി ഭാര്യ.

ഡെർബി; ബിരിയാണിയിൽ ലഹരിമരുന്ന് കലർത്തിയ ശേഷം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഡെർബിയിൽ നിന്നുള്ള റമൺദീപ് കൗർ മൻ വധശിക്ഷ ചോദ്യം ചെയ്ത് അപ്പീൽ നൽകി. 2016ൽ ഇന്ത്യയിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ കാമുകനുമായി ചേർന്ന് ഭർത്താവ് സുഖ്ജിത് സിങ്ങി (34) നെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റമൺദീപ് കൗറിന് കോടതി വധശിക്ഷ വധിച്ചത്ലഹരിമരുന്ന് കലർത്തിയ ബിരിയാണി നൽകിയ ശേഷം ഉറങ്ങുകയായിരുന്ന ഭർത്താവിന്റെ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. മകൻ അർജുൻ (അന്ന് ഒൻപത് വയസ്സ്) ഈ ക്രൂരകൃത്യത്തിന് സാക്ഷിയായിരുന്നു. അമ്മയെ ശിക്ഷിക്കുന്നതിൽ നിർണ്ണായകമായ മൊഴി നൽകിയത് അർജുനാണ്.

അർജുനെ മുത്തശ്ശി ബൻസ് കൗറും (സുഖ്ജിത്തിന്റെ അമ്മ) മറ്റ് ബന്ധുക്കളും ചേർന്ന് അമ്മയ്ക്കെതിരെ വ്യാജമൊഴി നൽകാൻ പഠിപ്പിച്ചെന്ന് റമൺദീപ് കൗർ മന്റെ അഭിഭാഷകർ വാദിക്കുന്നു. കൊലപാതകം നടന്ന് മൂന്ന് വർഷത്തിന് ശേഷം നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

ഗുർപ്രീത് സിങ്ങുമായി (സുഖ്ജിത്തിന്റെ ബാല്യകാല സുഹൃത്ത്) റമൺദീപ് കൗറിന് ബന്ധമുണ്ടെന്ന വാദവും അഭിഭാഷകർ ചോദ്യം ചെയ്യുന്നു. സുഖ്ജിത് സിങ്ങിന് ഇന്ത്യയിലുള്ള 21 ഏക്കർ ഭൂമി വിൽക്കുന്നതിൽ നിന്ന് തടയുന്നതിന് വേണ്ടിയാണ് കുടുംബം കൊലപാതകം നടത്തിയതെന്നും റമൺദീപ് കൗർ വാദിക്കുന്നു.

ഷാജഹാൻപൂർ ജില്ലാ ജയിലിലാണ് റമൺദീപ് കൗർ ഇപ്പോൾ കഴിയുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ജയിൽ ഉദ്യോഗസ്ഥരെയും മറ്റ് വിശിഷ്ട വ്യക്തികളെയും അവർ കണ്ടിരുന്നു. ജയിലിൽ ചിത്രം വരച്ച് സമയം ചെലവഴിക്കുന്ന റമൺദീപ് കൗറിന്റെ ചിത്രങ്ങൾ പ്രദർശനങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്.

റമൺദീപ് കൗർ നിരപരാധിയാണെന്നും ഭർത്താവിന്റെ കുടുംബം കെട്ടിച്ചമച്ച കേസാണിതെന്നും അഭിഭാഷകർ വാദിക്കുന്നു. റമൺദീപ് കൗറിന്റെ കൊലപാതകത്തെക്കുറിച്ച് മകൻ അർജുൻ മുൻപ് സംസാരിച്ചിരുന്നു. അമ്മ ചെയ്ത ക്രൂരകൃത്യത്തിന് താൻ സാക്ഷിയാണെന്നും നീതി ലഭിച്ചതിൽ അഭിമാനമുണ്ടെന്നും അർജുൻ അന്ന് പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ