Thursday, November 21, 2024
Homeസ്പെഷ്യൽപഴയ ഓണക്കാലം (ഓർമ്മക്കുറിപ്പ്) ✍മാഗ്ളിൻ ജാക്സൻ

പഴയ ഓണക്കാലം (ഓർമ്മക്കുറിപ്പ്) ✍മാഗ്ളിൻ ജാക്സൻ

മാഗ്ളിൻ ജാക്സൻ

കർക്കടകം കഴിഞ്ഞു ചിങ്ങംപിറക്കുമ്പോൾ . ഞാറ്റു പാട്ടിന്റേയും കൊയ്ത്തുപാട്ടിന്റേയും ഈരടികൾഒരേസമയം ഉയരുന്ന മാസം. വിളഞ്ഞു നിൽക്കുന്ന പൊന്നിൻ നെന്മണികളാൽ പറനിറയും കാലം. ഓണത്തിന്റെ വരവറിയിച്ച് പ്രകൃതിയിൽ വസന്തം വിരിയുന്നു. തുമ്പയും. മുക്കുറ്റിയും . വിവിധവർണ്ണ പുഷ്പങ്ങൾ കൊണ്ടു പൂത്തറ ഒരുങ്ങുന്ന . ചിങ്ങമാസം . സ്വർണ്ണവർണ്ണനെൽകതിരുകൾ . പാടങ്ങൾക്ക് ശോഭ പകരുന്നകാലം മഴയും കാറ്റും കാർമേഘവും മാറി മാനം തെളിയുന്നതിന്റെ തുടക്കം. കർക്കടകം കഴിഞ്ഞു ചിങ്ങം പിറക്കുമ്പോൾ മുതൽ കുട്ടികളായ ഞങ്ങളുടെ മനസ്സിൽആഹ്ളാദത്തിന്റെ തിരമാലകൾഉയരും കുട്ടിക്കാലത്തെ ഓണവും ആഘോഷങ്ങളും ഒരുമലയാളിയുംമറക്കില്ല. ലോകത്തെവിടെയാണെങ്കിലും മലയാളികൾസ്വന്തം നാട്ടിൽഎത്തിച്ചേരാനാണ് ആഗ്രഹിക്കുന്നത് കള്ളവും ചതിയും ഇല്ലാത്തഒരു കേരളം നമ്മുടെയൊക്കെ കുട്ടിക്കാലത്തുണ്ടായിരുന്നു

അത്തം ദിനത്തെ ഏറ്റവും ഉജ്ജ്വല ആഘോഷമാക്കി മാറ്റുന്നത് രാജനഗരിയായ തൃപ്പൂണിത്തുറയിലാണ് അവിടെ അത്തം ദിനാഘോഷങ്ങൾ മലയാള മാസം ഇരുപത്തി ഒന്നിനാണ് . എന്തൊക്കെ വിപരീതസാഹചര്യം ഉണ്ടായാലും അത്തവും തിരുവോണവുമൊക്കെ ഗൃഹാതുരത്വം നൽകുന്ന ഓർമ്മകൾ സമ്മാനിക്കും.
ഓണനാളിൽ പൂക്കളം തീർക്കാനായ് വ്യഗ്ര പൂണ്ടൊരു ബാല്യം ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ തന്നെ പറമ്പിലും തൊടികളുമൊക്കെ കയറി ഇറങ്ങി ആവശ്യത്തിലേറെ പൂക്കൾ ശേഖരിക്കും . കൂട്ടത്തിൽ തുമ്പയും , മുക്കുറ്റിയും , തെറ്റിപ്പൂവു. ചെമ്പരത്തി എന്നിങ്ങനെ വിവിധ തരം പൂക്കൾ , തോട്ടിൽ നിന്നും ചെളികൊണ്ടു വന്നു തറ തീർക്കും പിന്നേ ചാണകം കൊണ്ട് തറ മെഴുകി അതിനു മുകളിലാണ് പൂക്കളം തീർക്കുന്നത്.

കുട്ടിക്കാലത്ത് ഓണപ്പരീക്ഷ കഴിയാൻ കാത്തിരിക്കും. ഓണക്കാലത്തെ ഓർന്മകൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു. അച്ഛൻ പേരമരത്തിൽ ഊഞ്ഞാലു കെട്ടിത്തരും അതിൽ കുട്ടികളായ ഞങ്ങൾ ഉഞ്ഞാലാടിക്കളിക്കും തിരുവോണത്തിനു തറയിൽ പായവിരിച്ചു ചമ്രം പടഞ്ഞിരുന്നു തൂശനിലയിൽ മുല്ലപ്പു നിറമുള്ള ചോറുവിളമ്പി പത്തു തരം കറികളും രണ്ടു തരം പായസവും കൂട്ടി ഓണ സദ്യകഴിച്ച രുചി ഇന്നും നാവിൻ തുമ്പിൽ നിന്നും മാഞ്ഞിട്ടില്ല. ഊണു കഴിഞ്ഞ് പുത്തനുടുപ്പിട്ട് ഓണക്കളിയും പുലി കളിയും കാണാൻ പോകും. മൂന്നാമോണത്തിനു അച്ഛൻ ഞങ്ങളെ എല്ലാവരെയും കൂട്ടി സിനിമ കാണിക്കാൻ കൊണ്ടുപോകും കുട്ടികളെ മാത്രമെ കൊണ്ടുപോകുകയുള്ളു. ഒരു അമ്പാസിഡർ കാറുണ്ടായിരുന്നു ഞങ്ങൾക്ക് അതിലേക്ക് എല്ലാ കുട്ടികളും കൂടി കയറും പതിമൂന്നുപേരുണ്ടാകും ഞങ്ങൾ ‘ അതൊക്കെ ഓർക്കുമ്പോൾ മനസ്സിനു എന്തു സുഖമാണെന്നോ ഒരിക്കൽക്കൂടി ബാല്യം കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു

മാഗ്ളിൻ ജാക്സൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments