പാപങ്ങൾ ക്ഷമിക്കുക; പാപക്ഷമ പ്രാപിക്കുക
(മത്താ. 6:1-15)
“നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകൾ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും” (വാ.14).
പലരും പലപ്പോഴും ഈയുള്ളവനോട്ണം കടം വാങ്ങാറുണ്ട്. എന്നാൽ, ചിലരെങ്കിലും അതു മടക്കിത്തരാറില്ല. അവർ അതിനെക്കുറിച്ചു എന്തെങ്കിലും സൂചിപ്പിക്കുകയോ, എന്നെങ്കിലും മടക്കി നൽകാൻ ആഗ്രഹിക്കുന്നു എന്ന സൂചന നൽകുകയോ ചെയ്യാറുമില്ല. ഇത് എന്നിൽ നീരസവും, അമർഷവും സൃഷ്ടിക്കാറുണ്ടായിരുന്നു.
അങ്ങനെയിരിക്കെ, ഒരു ദിവസം കർത്താവു തന്റെ ശിഷ്യരെ പഠിപ്പിച്ച, നാം പരിഗണിക്കുന്ന പ്രാർത്ഥന ഞാൻ ശ്രദ്ധയോടെ ധ്യാനിക്കുകയായിരുന്നു. “ഞങ്ങളുടെ കടക്കാരോട ഞങ്ങൾ ക്ഷമിക്കുന്നതു പോലെ, ഞങ്ങളുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കണമെ” (വാ.12) എന്ന ഭാഗത്തു എന്റെ ശ്രദ്ധ ഉടക്കി നിന്നു. ആ വാക്കുകൾക്കു ഒരു പുതിയ അർത്ഥം കൈവന്നതായി എനിക്കു തോന്നി. എനിക്കു ഒരിക്കലും തിരിച്ചടയ്ക്കാൻ കഴിയാത്ത വിധത്തിലുള്ള വലിയ കടങ്ങൾ,
ദൈവം എനിക്കു ഇളച്ചു തന്നിരിക്കുന്നു എന്ന ചിന്ത എന്നെ ചിന്താമഗ്നനാക്കി. വളരെ കടം ക്ഷമിച്ചു കിട്ടിയവനായ ഞാൻ, ചിലർ എന്നിൽ നിന്നും വാങ്ങിയ ചെറിയ കടങ്ങളുടെ പേരിൽ അവരോടു നീരസം പ്രകടിപ്പിക്കുന്നതിലെ വൈരുദ്ധ്യം ഞാൻ തിരിച്ചറിഞ്ഞു. ദൈവ പ്രസാദം ലഭിക്കാത്ത എന്റെ പെരുമാറ്റത്തിനു ദൈവത്തോടു ക്ഷമ ചോദിച്ചു കഴിഞ്ഞപ്പോൾ, എന്റെ മനസ്സിൽ നിന്നു വലിയ ഒരു ഭാരം നീങ്ങിപ്പോയതുപോലെ തോന്നി.
ദൈവത്തിൽ നിന്നു പാപക്ഷമ പ്രാപിച്ച വിശ്വാസി, അർഹതയില്ലാത്ത ഒരു മഹാഭാഗ്യത്തിനു അർഹനാകുകയാണു ചെയ്യുന്നത്. ദൈവം നമ്മോടു കാണിച്ച
മഹാമനസ്കത, നമ്മോടു കടപ്പെട്ടവരോടും കാണിക്കുവാൻ നാം ബാദ്ധ്യസ്ഥരാണ്. കേവലം വാക്കുകൾ കൊണ്ടു ക്ഷമിച്ചു എന്നു പറയുന്നതിൽ കാര്യമില്ല.
ഹൃദയ പൂർവ്വം ക്ഷമിക്കുവാനും, അതു പ്രവൃത്തിയിൽ വരുത്താനും നമുക്കു കഴിയണം?. അല്ലെങ്കിൽ ക്ഷമ പറയൽ വെറും ചടങ്ങായി മാറുകയും, നീര
സത്തിനും വെറുപ്പിനും ഒരു മാറ്റവും ഉണ്ടാകാതിരിക്കാനുമാണ് സാദ്ധ്യത. മറ്റുള്ളവരോടു ക്ഷമിക്കുന്നതിനു ന്യായയുക്തവും പര്യാപ്തവുമായ ഒരു അടിത്തറ മാത്രമേ ഉള്ളൂ. അതു ദൈവം നമ്മോടു ക്ഷമിച്ചതുപോലെ ക്ഷമിക്കുക എന്നതാണ്. മറ്റുള്ളവരുടെ തെറ്റുകൾ നമുക്കു ക്ഷമാക്കാം. ദൈവത്തിൽ നിന്നുള്ള പാപക്ഷമയുടെ ഉടമകളായി നമുക്കു തീരാം.. ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുക മാത്രമല്ല, അവ മറക്കുക
യും ചെയ്യുന്നു!