എല്ലാവർക്കും നമസ്കാരം
ഇന്നൊരു ഗുജറാത്തി സ്പെഷ്യൽ പലഹാരമാണ് പരിചയപ്പെടുത്തുന്നത്. സ്കൂളിൽ നിന്നും വിശന്നു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ഒരു പലഹാരം. അതുപോലെതന്നെ വലിയ വർക്കും കഴിക്കാൻ പറ്റുന്ന ഒരു പലഹാരം. ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കും. പാചകത്തിലേക്ക് കടക്കാം.
🍂കടലമാവ് – 2 കപ്പ്
🍂മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
🍂പഞ്ചസാര – 1/2 ടീസ്പൂൺ
🍂ഉപ്പ് – പാകത്തിന്
🍂പച്ചമുളക് പേസ്റ്റ് – 1 ടീസ്പൂൺ
🍂തൈര് – 1/4 കപ്പ്
🍂വെള്ളം – 1/2 കപ്പ്
🍂നാരങ്ങാനീര് – 2 ടീസ്പൂൺ
🍂എണ്ണ – 2 ടീസ്പൂൺ
🍂ഈനോ ഫ്രൂട്ട് സാൾട്ട് – 2 മാഷേ
🍂റിഫൈൻഡ് ഓയിൽ – 2 ടീസ്പൂൺ
🍂കടുക് – 1 ടീസ്പൂൺ
🍂വെളുത്ത എള്ള് – 1/2 ടീസ്പൂൺ
🍂കറുത്ത എള്ള് – 1/2 ടീസ്പൂൺ
🍂പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 ടീസ്പൂൺ
🍂കറിവേപ്പില – ഒരു തണ്ട്
🍂വെള്ളം – 1/4 കപ്പ്
🍂ഡെസിക്കേറ്റഡ് കോക്കനട്ട് – 4 ടീസ്പൂൺ
🍂മല്ലിയില അരിഞ്ഞത് – കുറച്ച്
🌟തയ്യാറാക്കുന്ന വിധം
🍂 കടലമാവിലേക്ക് മഞ്ഞൾപ്പൊടി, ഉപ്പ്, പഞ്ചസാര, പച്ചമുളക് പേസ്റ്റ് ഇവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തൈര് ചേർത്തിളക്കി വെള്ളമൊഴിച്ച് കട്ടകെട്ടാതെ ബാറ്റർ തയ്യാറാക്കി പതിനഞ്ച് മിനിറ്റ് റെസ്റ്റ് ചെയ്യാൻ വയ്ക്കുക.
🍂ബാറ്ററിലേക്ക് എണ്ണ ചേർത്തിളക്കി നാരങ്ങാനീരും ഫ്രൂട്ട് സാൾട്ടും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ബാറ്റർ വല്ലാതെ കട്ടിയാണ് എങ്കിൽ മാത്രം അല്പം വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കുക.
🍂എണ്ണമയം പുരട്ടിയ പാത്രത്തിലാക്കി 35-40 മിനിറ്റ് ആവിയിൽ വേവിക്കുക.
🍂വെന്ത ധോക്ള പ്ലേറ്റിലേക്ക് മാറ്റി സ്ക്വയർ പീസുകൾ ആക്കി മുറിച്ചു വയ്ക്കുക.
🍂എണ്ണ ചൂടാകുമ്പോൾ കടുകു പൊട്ടിച്ച് എള്ള് ചേർത്ത് പൊട്ടി ഉടൻ പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ച്
കാൽ കപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് ധോക്ളയുടെ മുകളിലേക്ക് എല്ലാം ഭാഗത്തുമായി ഒഴിക്കുക. മുകളിലായി തേങ്ങയും മല്ലിയിലയും വിതറുക.
🍂സ്വാദൂറും ധോക്ള തയ്യാർ.
🍂ഇഷ്ടമുള്ളവർക്ക് ഗ്രീൻ ചട്ണി കൂട്ടി കഴിക്കാം.