Logo Below Image
Friday, April 11, 2025
Logo Below Image
Homeനാട്ടുവാർത്തഭിന്നശേഷി കലാ കായികമേള നടത്തി

ഭിന്നശേഷി കലാ കായികമേള നടത്തി

പത്തനംതിട്ട —റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ കലാ കായികമേളയുടെ ഉദ്ഘാടനം മാമ്പാറ സെന്റ് മേരീസ് കുരിശുമല കാത്തോലിക്ക പള്ളി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. മേളയില്‍ പാലിയേറ്റീവ് ഫിസിയോതെറാപ്പിസ്റ്റ് ലിന്റയ്ക്കുള്ള സ്നേഹോപഹാരവും കലാകായിക മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനവിതരണവും പ്രസിഡന്റ് നിര്‍വഹിച്ചു.

ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടിയായ അമ്പാടിക്കുള്ള വീല്‍ചെയറിന്റെ വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോഹിനി വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ സി എസ് സുകുമാരന്‍, വാര്‍ഡ് അംഗങ്ങളായ രാജം ടീച്ചര്‍, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ മോഹന്‍ദാസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ