ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്ക ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. ലാഹോറില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. ലാഹോറില്‍ ആദ്യം ബാറ്റ് ചെയ്യുന്നവരുടെ ശരാശരി സ്‌കോര്‍ 316 റണ്‍സാണ്. ഇന്നും ബാറ്റര്‍മാരുടെ ആധിപത്യം പ്രതീക്ഷിക്കാം. ഏകദിനത്തിലെ നേര്‍ക്കുനേര്‍ കണക്കില്‍ ദക്ഷിണാഫ്രിക്കയ്ക്കാണ് ആധിപത്യം. ആകെ ഏറ്റുമുട്ടിയത് 73 മത്സരങ്ങളില്‍. ദക്ഷിണാഫ്രിക്ക 42ലും ന്യൂസിലന്‍ഡ് 26ലും ജയിച്ചു.
ബാറ്റിംഗിലും പേസ് ബൗളിംഗിലും ഇരുടീമിന്റെ കരുത്ത് ഒപ്പത്തിനൊപ്പം. കിവിസിന് രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, വില്‍ യംഗ്, ഡാരി മിച്ചല്‍, ടോം ലാഥം എന്നിങ്ങനെ പോകുന്നു നിര. കിവീസിന് മേല്‍ക്കൈ നല്‍കുന്നത് മിച്ചല്‍ സാന്റ്‌നര്‍, മൈക്കല്‍ ബ്രെയ്‌സ്‌വെല്‍ സ്പിന്‍ജോഡി. എന്നാൽ ദക്ഷിണാഫ്രിക്ക തെംബ ബാവുമ, വാന്‍ഡര്‍ ഡുസന്‍, എയ്ന്‍ മാര്‍ക്രാം, ഹെന്റിച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ ബാറ്റുകളിലേക്ക് ദക്ഷിണാഫ്രിക്ക ഉറ്റുനോക്കുന്നു. 1998ലെ ജേതാക്കളാണ് ദക്ഷിണാഫ്രിക്ക.
ന്യൂസിലന്‍ഡ് രണ്ടായിരത്തിലെ ചാമ്പ്യന്മാർ. പാകിസ്താൻ വേദിയായ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസിലന്‍ഡായിരുന്നു ചാമ്പ്യന്മാർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഈ ആധിപത്യം തുടരാമെന്ന പ്രതീക്ഷയിലാണ് ന്യൂസിലന്‍ഡ്.