മസ്കറ്റ്: ഒമാനില്‍ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് രാജ്യത്തെ സ്കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഒമാനിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകള്‍ക്കും അവധി ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
എല്ലാ വർഷവും ഫെബ്രുവരി 24 നാണ് ഒമാനി അധ്യാപക ദിനമായി ആചരിക്കുന്നത്. ഈ വർഷം അധ്യാപക ദിനം തിങ്കളാഴ്ചയായതിനാൽ, അതിനു മുമ്പുള്ള ഞായറാഴ്ച അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും അവധിയായി നൽകുകയായിരുന്നു. ഇതുപ്രകാരം വാരാന്ത്യദിനങ്ങളുൾപ്പെടെ തുടച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.