ഇൻസ്റ്റാഗ്രാമിലെ റൊമാന്റിക്ക് ഹീറോയാണ് മലപ്പുറം തിരൂർ സ്വദേശിയായ മുഹമ്മദ് നിഷാൽ. എന്നാൽ കാര്യങ്ങൾ റൊമാന്റിക്കിൽ മാത്രം നിൽക്കില്ല. ഭീഷണിയും അത് വഴിയുള്ള ബലാത്സംഗ വരെ നീളുന്ന നിഷാലിന്റെ ക്രൂരതകൾ. റൊമാന്റിക്ക് വീഡിയോകൾ ചെയ്യുന്ന നിഷാൽ പതിയെ ചാറ്റ് ബോക്സിൽ ഇരകളെ തേടിയിറങ്ങും. പ്രവാസികളുടെ ഭാര്യന്മാർ, വിവാഹം മോചനം കഴിഞ്ഞവർ എന്നിവരാണ് നിഷാലിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ചാറ്റ് ബോസ്കിൽ തുടങ്ങുന്ന സൗഹൃദത്തിന് നിഷാൽ മോഹനവാക്കുകൾ നൽകി ആഴം വർധിപ്പിക്കും. ശേഷം പതിയെ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടും. ഇതിന് തയാറായില്ല എങ്കിൽ, ഭീഷണിയും സെന്റിമെൻസുകളുമാണ് നിഷാലിന്റെ അടുത്ത അടവ്. ഈ അടവിൽ വീഴുന്നവരെ നഗ്‌നരായി വീഡിയോ കോൾ ചെയ്യാൻ നിഷാൽ ആവശ്യപ്പെടും. ശേഷം ഈ നഗ്ന വീഡിയോ കോളുകൾ റെക്കോർഡ് ചെയ്ത് തന്റെ ലാപ്ടോപിൽ സൂക്ഷിക്കും.
വീഡിയോ കോളിൽ കണ്ട സ്ത്രീകളെ നേരിട്ട് കാണുക എന്നതാണ് നിഷാലിന്റെ അടുത്ത പദ്ധതി. ഇതിനായി ലാപ്ടോപ്പിൽ സൂക്ഷിച്ച സ്‌ക്രീൻ റെക്കോർഡുകൾ ഉപയോഗിച്ച് ഭീഷണി ഉയർത്തും. ഭീഷണിക്ക് വഴങ്ങിയെത്തുന്ന സ്ത്രീകളെ ബലാൽസംഘത്തിന് ഇരയാക്കും. ഇതിന്റെ വിഡിയോയും റെക്കോർഡ് ചെയ്യുന്ന നിഷാൽ ബലാൽസംഘം ആവർത്തിക്കും. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് നിഷാലിലിനെതിരെ ഇത് വരെ നിലവിലുള്ളത് 4 ബലാസംഗക്കേസുകളാണ്.
ഇതിൽ ഒരു പോക്സോ കേസും ഉൾപ്പെടുന്നു. പാലക്കാട് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കതിരെ പോക്സോ കേസും, നിലമ്പൂർ, താമരശ്ശേരി, കളമശ്ശേരി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനരീതിയിൽ ബലാൽസംഘക്കേസുകളും നിലവിലുണ്ട്. നിലവിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച് നഗ്ന വീഡിയോകളും ഫോട്ടോകളും എടുത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ കളമശ്ശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
നിലവിൽ നാല് കേസുകൾ മാത്രമാണ് നിഷാലിനെതിരെ ഉള്ളതെങ്കിലും ഇയാളുടെ വലയിൽ പെട്ട സ്ത്രീകളുടെ എണ്ണം വർധിക്കും. പലരും ഭയം മൂലം പരാതി നൽകാൻ തയ്യാറല്ല.പരാതി നൽകുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്താനും അവരുടെ ഐഡന്റിന്റി വ്യക്തമാക്കാനും നിഷാലിന്റെ മാതാപിതാക്കൾ രംഗത്തുണ്ട് എന്നതാണ് അതിശയകരമായ കാര്യം.
ബലാത്സംഗ കേസുകളിൽ പ്രതിയായിട്ടും നിഷാലിന് മാതാവിന്റെ പൂർണ പിന്തുണയുണ്ട്. കൂടാതെ പിതാവും മാതാവും പരാതി നൽകിയ യുവതികളെ ഭീഷണിപ്പെടുത്തുന്നതായും ഇരകളിൽ ഒരാളുടെ പരാതിയുണ്ട്. സോഷ്യൽ മീഡിയയ്ക്ക് പുറമെ, മാട്രിമോണി സൈറ്റുകളിൽ വഴിയുമാണ് നിഷാൽ ചതിക്കുഴികൾ ഒരുക്കുന്നത്.