വയാഗ്ര ഗുളികകൾ ചേര്‍ത്ത് മുറുക്കാൻ വിൽപ്പന നടത്തിയ ബിഹാർ സ്വദേശിയെ കേരള പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് താഹിറാ (60)ണ് പിടിയിലായത്. കരിമണ്ണൂർ ബീവറേജിന് സമീപം മുറുക്കാൻ കടയിൽ പോലീസ് നടത്തിയ പരിശോധനയില്‍ വൻതോതിൽ വയാഗ്ര ഗുളികകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും ശേഖരം കണ്ടെത്തി.
വയാഗ്ര ഗുളിക പൊടിച്ച് ചേർത്താണ് മുറുക്കാൻ വിൽക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മുറുക്കാന് പുറമേ നിരവധി നിരോധിത ലഹരി വസ്തുക്കളും ഇയാളിൽ നിന്നും പിടിച്ചെടുത്തു.