തിരുവനന്തപുരം :- അടുത്ത വർഷം മുതൽ ബോധവത്കരണത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും ലഹരി ഉപയോഗിക്കുന്നത് വിദ്യാർത്ഥി സമൂഹം ആണെന്ന് വിലയിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പരുത്തി പള്ളിയിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.
പരുത്തി പള്ളിയിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ലഭിച്ചുവെന്ന് മന്ത്രി അറിയിച്ചു.ഡെപ്യൂട്ടി ഡയറക്ടർ ഉബൈദുല്ല ഇന്ന് റിപ്പോർട്ട് നൽകുമെന്നും ഇതൊരു സാമൂഹ്യ പ്രശ്നമായി കാണണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിൽ എസ് എഫ് ഐ നേതാവ് ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണം മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്നും അത്തരം ആളുകളെ സംഘടനകളിൽ ഒഴിവാക്കണമെന്നും ഇത് മറ്റുള്ളവർക്ക് മാതൃകയാവും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.