പത്തനംതിട്ട :- പത്തനംതിട്ട മൈലപ്രയിൽ ഓടിവന്ന കൂറ്റൻ ട്രെയിലറിന്‍റെ ടയർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു പിന്നാലെ ടയറിന്റെ ഭാഗത്ത് തീ ആളിപ്പടർന്നു .പെട്രോൾ പമ്പിന് മുന്നിൽ നിന്ന് വാഹനം കത്തിയെങ്കിലും നാട്ടുകാരും ഫയർഫോഴ്സും മനസ്സാന്നിധ്യം കൈവിടാതെ പരിശ്രമിച്ചു അഗ്നിബാധ ഒഴിവാക്കി.
പത്തനംതിട്ട മൈലപ്ര പെട്രോൾ പമ്പിന്റെ മുന്നിലാണ് സംഭവം .വാഹനത്തിന്റെ പഴയ ടയറുകളിൽ ഒന്ന് പൊട്ടിത്തെറിക്കുകയും തീപിടിച്ചു ആളിക്കത്തുകയുമായിരുന്നു .തൊട്ടടുത്ത പമ്പിൽ നിന്ന് അഗ്നിശമന യന്ത്രം കൊണ്ടുവന്നു തീ അണയ്ക്കാന്‍ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല.
ഉടൻതന്നെ അഗ്നിശമനസേന സ്ഥലത്ത് വന്ന് നിയന്ത്രണവിധേയമാക്കി. ദേശീയപാത വികസനത്തിനുള്ള നിർമ്മാണ സാധനങ്ങള്‍ എടുക്കാൻ വന്ന വാഹനത്തിന്‍റെ ടയറാണ് പൊട്ടിത്തെറിച്ചത് .
മെറ്റലിനും മറ്റും വന്നതാണെന്ന് ഡ്രൈവർ പ്രേമന്‍ നായർ പറയുന്നു. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത് .ടയറിനുള്ളിലെ കോർട്ട് ചെയ്ത കമ്പികൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ വെളിയില്‍ വന്നു. ഒരു ടയർ മാത്രമാണ് കത്തിയത് എന്നും ഡ്രൈവർ പറഞ്ഞു. സാധാരണ ഇങ്ങനെ ഉണ്ടാകാറുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആ ഒരു ടയർ മാത്രമാണ് കത്തിയത് നാട്ടുകാർ ഇത് ആദ്യമായി കാണുന്നതുകൊണ്ടാണ് പരിഭ്രാന്തി ഉണ്ടായതെന്ന് ഡ്രൈവർ പറയുന്നു