Logo Below Image
Monday, March 31, 2025
Logo Below Image
Homeകേരളംപത്തനംതിട്ട ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്‌

പത്തനംതിട്ട ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്‌

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റു മുട്ടുന്നു .വിഷയം സംഘടനകള്‍ ഏറ്റെടുക്കുന്നു. സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം .കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിലെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം.

തൃശൂരിലെ ക്യാമ്പസുകളിൽ വ്യാപകമായി ആക്രമണം നടത്തി. പത്തനംതിട്ട കാതോലിക്കറ്റ് കോളജിലുണ്ടായ സംഘർഷത്തിൽ രണ്ട് കെഎസ്‍യു പ്രവർത്തകർക്ക് പരിക്കേറ്റു.അലോഷ്യസ് കോളേജിലും ,എസ് എൻ കോളേജിലും കൊടിമരങ്ങൾ തകർത്തു.പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലും എസ്എഫ്ഐ കെഎസ്‍യു പ്രവർത്തകർ ഏറ്റുമുട്ടി.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ കെഎസ്‍യു ജില്ലാ ഭാരവാഹികൾക്ക് നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു നാളെ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

കലാലയങ്ങളില്‍ രാഷ്ട്രീയം കുത്തി നിറച്ചു കൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ അണികളെ ഇളക്കി വിടുന്നു .സാധാരണ കുടുംബത്തിലെ കുഞ്ഞുങ്ങള്‍ ആണ് ബലിയാടുകള്‍ .തല്ലു കൊള്ളാനും തല്ലു കൊടുക്കാനും .നേതാക്കന്മാരുടെ മക്കള്‍ ഇതില്‍ ഇല്ല എന്ന് ആദ്യം മനസ്സിലാക്കൂ സഹോദരങ്ങളെ . നിങ്ങള്‍ പഠിച്ചു നല്ലൊരു സ്ഥാനത്ത് എത്തുക .

ഈ കലാലയ രാഷ്ട്രീയം ഉപേക്ഷിക്കൂ .കൂടെ പഠിക്കുന്നവര്‍ കൂടെ പഠിക്കുന്നവരെ തല്ലുന്ന പ്രവണത നിര്‍ത്തൂ . മക്കളെ ഇങ്ങനെ അഴിച്ചു വിടുന്ന മാതാപിതാക്കള്‍ നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങള്‍ ആയെന്നു . ഈ മക്കളെ നേര്‍വഴിക്ക് നടത്തൂ . ഇതൊന്നും ശരിയായ രീതി അല്ല . നിങ്ങള്‍ ഇവരെ ഓര്‍ത്ത് ദു:ഖിക്കേണ്ടി വരും .അപ്പോള്‍ ഈ പറഞ്ഞ നേതാക്കള്‍ കാണില്ല . കുഞ്ഞുങ്ങളെ നിങ്ങളുടെ ചുറ്റിലും ഉള്ള ഇരുട്ട് മാറ്റുക . നിങ്ങളുടെ മുന്നില്‍ എത്രയോ നല്ല പാത ഉണ്ട് രാഷ്ട്രീയം വേണം അത് അന്തമാകരുത് .

പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനം: നാല് കെ.എസ്.യുക്കാര്‍ക്ക് പരുക്ക്: നാളെ ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

പത്തനംതിട്ട: കാലിക്കറ്റ് സര്‍വകലാശാല ഡീ സോണ്‍ കലോത്സവത്തിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനത്തിന് പിന്നാലെ പത്തനംതിട്ട കാതോലിക്കറ്റ് കോളജിലും വിദ്യാര്‍ഥി സംഘട്ടനം. എസ്.എഫ്.ഐ-കെ.എസ്.യു വും തമ്മിലുണ്ടായ സംഘട്ടനത്തില്‍ നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മെബിന്‍ നിരവേല്‍, നിതിന്‍ തണ്ണിത്തോട്, നിയോജക മണ്ഡലം പ്രസിഡന്റ് സ്‌റ്റൈന്‍സ് ജോസ്, നജാഫ് ജലാല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വൈകിട്ട് പൊലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദൂചൂഡന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, നിതിന്‍ മണക്കാട്ടുമണ്ണില്‍, കെ. എസ്.യു ജില്ല പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍, ഫെന്നി നൈനാന്‍, അന്‍സാര്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments