പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി ഡെപ്യൂട്ടി സ്പീക്കൽ ചിറ്റയം ഗോപകുമാർ പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷൻ നൽകിയ മാർഗ്ഗനിർദേശങ്ങൾ പാലിച്ചാണ് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിന് ഗ്രാമപഞ്ചായത്ത് അർഹത നേടിയത്.
പ്രഖ്യാപനസമ്മേളനത്തിന് മുന്നോടിയായി ശുചിത്വ പ്രഖ്യാപന റാലിയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. രാജേന്ദ്രപ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ ജനകീയാസൂത്രണസിൽവർ ജൂബീലി ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ പഞ്ചായത്ത് തല ശുചിത്വ പ്രഖ്യപനം നടത്തി.
ഹരിത കർമ്മസേനാ അംഗങ്ങളെ അനുമോദിച്ചു. വൈസ് പ്രസിഡൻ്റ് റാഹേൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി പി വിദ്യാധരപ്പണിക്കർ,എന്‍ കെ ശ്രീകുമാർ, പ്രിയാ ജ്യോതികുമാർ, അംഗങ്ങളായ ശ്രീ കല,വി പി ജയാ ദേവി,രഞ്ജിത്കെ ആര്‍ , ശ്രീവിദ്യ,പൊന്നമ്മ വർഗ്ഗീസ്,സി ഡി എസ് ചെയർപേഴ്സൺ രാജി പ്രസാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് കൃഷ്ണകുമാർ, അസിസ്റ്റന്റ് സെക്രട്ടറിഅജിത് കുമാർ,വി ഇ ഒ രതീഷ്, ഹെൽത്ത് ഇൻസ്പെക്ടർ രഞ്ചു. എന്നിവർ പങ്കെടുത്തു.