കോഴിക്കോട്: നാദാപുരത്ത് പേരാട് എംഐഎം എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥിയാണ് റാഗിങ്ങിനിരയായത്. പരുക്കേറ്റ പതിനേഴുകാരൻ ചികിത്സയിൽ കഴിയുകയാണ്.
ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്നും താടി വടിച്ചില്ലെന്നും പറഞ്ഞാണ് ആക്രമിച്ചതെന്ന് വിദ്യാർഥി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയെ മർദിക്കുകയും തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷ എഴുതാൻ പോയ സമയത്താണ് ആക്രമണം. സംഭവത്തിൽ നാല് വിദ്യാർഥികൾക്കെതിരെ കേസെടുത്തെന്ന് നാദാപുരം പോലീസ് പറഞ്ഞു.