മലപ്പുറം:- ഇന്ന് രാവിലെ മാറാക്കര ഏര്‍ക്കര ജുമാ മസ്ജിദില്‍നിന്ന് പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഏര്‍ക്കര സ്വദേശി കുന്നത്തുംപടി ഹുസൈന്‍ (75), മകന്‍ ഹാരിസ് ബാബു (32) എന്നിവരാണ് മരിച്ചത്. ഇരുവരെയും കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഏര്‍ക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കദീജയാണ് ഹുസൈന്റെ ഭാര്യ. മറ്റുമക്കള്‍: മുസ്തഫ, നാസര്‍, കുഞ്ഞിമുഹമ്മദ്, സുബൈദ. ഹാരിസ് ബാബുവിന്റെ ഭാര്യ: ഹസീന.
പാലക്കാട് മരുതറോഡിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു. കോഴിക്കോട് സ്വദേശിനിയും സ്കൂൾ അധ്യാപികയുമായ അമൃത (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.45നായിരുന്നു അപകടം. അമൃതയുടെ കുഞ്ഞും ബന്ധുവും അപകടത്തിൽപ്പെട്ടെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
എതിർദിശയിൽ വന്ന കാറിന് റോഡ് കടന്നുപോകാനായി ബൈക്ക് നിർത്തിയ സമയം മറ്റൊരു കാർ ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. മൂവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമൃതയുടെ ജീവൻ രക്ഷിക്കാനായില്ല.