അടൂർ മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി മണിയെന്ന് വിളിപ്പേരുള്ള ലക്ഷ്മിക്കുട്ടി വാർദ്ധക്യ സഹചമായ രോഗകാരണങ്ങളാൽ അന്തരിച്ചു
ആറൻമുള ക്ഷേത്രത്തിന് സമീപമുള്ള ആൽത്തറയിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന ആളാണ്. രോഗാതുരയായതോടെ ആറൻമുള പോലീസ് ഇടപെട്ട് 2019 ഡിസംബർ മാസത്തിലാണ് സംരക്ഷണത്തിനായി മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചത്.
മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ ആരെങ്കിലും തിരിച്ചറിഞ്ഞ് എത്തിയാൽ വിട്ടുനല്കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. 04734291900