Saturday, December 28, 2024
Homeകേരളംകെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസ് ഓടിക്കും: നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും

കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസ് ഓടിക്കും: നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും

ശബരിമല: അയ്യപ്പഭക്തർക്ക് യാത്രാതടസ്സമുണ്ടാകാത്ത രീതിയിൽ സർവീസ് ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തിരക്കനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും. 192 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്‌ലോർ എ.സി, ലോ ഫ്‌ലോർ നോൺ എ.സി. ബസുകൾ ഉൾപ്പെടെയാണിത്. ശനിയാഴ്ച ആയിരത്തിലധികം ട്രിപ്പുകൾ നിലയ്ക്കൽ – പമ്പ റൂട്ടിൽ സർവീസ് നടത്തി.
വലിയ വാഹനങ്ങളിലെത്തുന്ന ഭക്തർ നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം കെ.എസ്.ആർ.ടി.സി. ബസ്സിൽ വേണം പമ്പയിലെത്താൻ.

നിലയ്ക്കലിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് വിവിധ പാർക്കിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് മിനി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ദൂരെയുള്ള കേന്ദ്രങ്ങളിൽ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾക്കരികിലേക്ക് തീർഥാടകർക്ക് എത്തുന്നതിന് ഏറെ പ്രയോജനപ്രദമാണിത്.
ഇരുനൂറിനടുത്ത് ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തി. തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിന് സ്‌പെഷ്യൽ സർവീസുകളും ആരംഭിച്ചിട്ടുണ്ട്.

പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 104 ജീവനക്കാരെ കെ.എസ്.ആർ.ടി.സി. നിയോഗിച്ചിട്ടുണ്ട്. ഒരു ബസിന് നാലുപേരെന്ന കണക്കിൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. മൂന്ന് മെയിന്റനൻസ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ട്.

അറ്റകുറ്റപ്പണികൾക്കാവശ്യമായ സംവിധാനങ്ങളും ജീവനക്കാരും പമ്പയിൽതന്നെയുണ്ട്.ജീവനക്കാർക്ക് വേണ്ടത്ര വിശ്രമം ഉറപ്പുവരുത്താനും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

തിരക്കിൽ വൈകിയെത്തുമെന്നതിൽ സ്വാമിമാർക്ക് ആശങ്ക വേണ്ട

പമ്പയിൽ നിന്നുള്ള ഓൺലൈൻ ടിക്കറ്റുകൾക്ക് 24 മണിക്കൂർ സാധുത

പമ്പയിൽ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓൺലൈൻ മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 24 മണിക്കൂർ വരെ ബുക്ക് ചെയ്ത അതേ റൂട്ടിൽ സാധുത ഉണ്ടായിരിക്കുന്നതാണ്.ശബരിമലയിലെ തിരക്ക് കാരണം തീർഥാടകർ ദർശനം കഴിഞ്ഞ് പമ്പയിൽ എത്തുമ്പോൾ, നിശ്ചയിക്കപ്പെട്ട പിക്കപ്പ് സമയം അധികരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത യാത്രക്കാർക്ക് സമാന ശ്രേണിയിലുള്ള മറ്റൊരു ബസ്സിൽ സീറ്റ് ക്രമീകരിച്ച് നൽകുന്നതാണ് . ഇത്തരത്തിൽ ക്രമീകരിച്ച് നൽകുമ്പോൾ ഗ്രൂപ്പായി ബുക്ക് ചെയ്ത യാത്രക്കാരിൽ ഒരുമിച്ച് ബോർഡ് ചെയ്യാത്തവരുടെ ID കാർഡ് പരിശോധനയ്ക്ക് നൽകേണ്ടതും നേരത്തെ യാത്ര ചെയ്തവർ അല്ല എന്ന് ഉറപ്പു വരുത്തുന്നതുമാണെന്ന് കെ.എസ്.ആർ.ടി.സി ഓഫിഷ്യൽ പേജിലൂടെ അറിയിക്കുന്നു.

KSRTC ബസ് സ്റ്റേഷൻ നമ്പരുകള്‍

1 ADOOR 0473-4224764
2 ALAPPUZHA 0477-2252501
3 ALUVA 0484-2624242
4 ANKAMALI 0484-2453050
5 ARYANAD 0472-2853900
6 ARYANKAVU 0475-2211300
7 ATTINGAL 0470-2622202
8 BANGALORE 0802-6756666
9 CHADAYAMANGALAM 0474-2476200
10 CHALAKUDY 0480-2701638
11 CHANGANASSERY 0481-2420245
12 CHATHANNUR 0474-2592900
13 CHENGANOOR 0479-2452352
14 CHERTHALA 0478-2812582
15 CHITOOR 0492-3227488
16 EDATHUVA 0477-2215400
17 EENCHAKKAL 0471-2501180
18 EERATTUPETTAH 0482-2272230
19 ERNAKULAM 0484-2372033
20 ERUMELY 0482-8212345
21 GURUVAYOOR 0487-2556450
22 HARIPPAD 0479-2412620
23 IRINJALAKKUDA 0480-2823990
24 KALPETTA 0493-6202611
25 KANHANGAD 0467-2200055
26 KANIYAPURAM 0471-2752533
27 KANNUR 0497-2707777
28 KARUNAGAPALLY 0476-2620466
29 KASARAGOD 0499-4230677
30 KATTAKADA 0471-2290381
31 KATTAPPANA 0486-8252333
32 KAYAMKULAM 0479-2442022
33 KILIMANOOR 0470-2672217
34 KODUNGALOOR 0480-2803155
35 KOLLAM 0474-2752008
36 KONNI 0468-2244555
37 KOOTHATTUKULAM 0468-2253444
38 KOTHAMANGALAM 0485-2862202
39 KOTTARAKKARA 0474-2452622
40 KOTTAYAM 0481-2562908
41 KOZHIKODE 0495-2723796
42 KULATHUPUZHA 0475-2318777
43 KUMALY 0486-9224242
44 MALA 0480-2890438
45 MALAPPURAM 0483-2734950
46 MALLAPALLY 0469-2785080
47 MANANTHAVADY 0493-5240640
48 MANNARGHAT 0492-4225150
49 MAVELIKARA 0479-2302282
50 MOOLAMATTOM 0486-2252045
51 MOOVATTUPUZHA 0485-2832321
52 MUNNAR 0486-5230201
53 NEDUMANGAD 0472-2812235
54 NEYYATINKARA 0471-2222243
55 NILAMBUR 04931-223929
56 NORTH PARAVUR 0484-2442373
57 PALA 0482-2212250
58 PALAKKAD 0491-2520098
59 PALODE 0472-2840259
60 PAMBA 0473-5203445
61 PANDALAM 0473-4255800
62 PAPPANAMCODE 0471-2494002
63 PARASSALA 0471-2202058
64 PATHANAMTHITTA 0468-2222366
65 PATHANAPURAM 0475-2354010
66 PAYYANUR 0498-5203062
67 PERINTHAMANNA 0493-3227342
68 PEROORKADA 0471-2433683
69 PERUMBAVOOR 0484-2523416
70 PIRAVOM 0485-2265533
71 PONKUNNAM 0482-8221333
72 PONNANI 0494-2666396
73 POOVAR 0471-2210047
74 PUNALUR 0475-2222626
75 PUTHUKKADU 0480-2751648
76 RANNI 04735-225253
77 SULTHAN BATHERY 0493-6220217
78 THALASSERY 0490-2343333
79 THAMARASSERY 0495-2222217
80 THIRUVALLA 0469-2602945
81 THIRUVAMBADY 0495-2254500
82 THODUPUZHA 0486-2222388
83 THOTTILPALAM 0496-2566200
84 THRISSUR 0487-2421150
85 TVM CENTRAL 0471-2323886
86 TVM CITY 0471-2575495
87 VADAKARA 0496-2523377
88 VADAKKANCHERY 0492-2255001
89 VAIKOM 0482-9231210
90 VELLANAD 0472-2884686
91 VELLARADA 0471-2242029
92 VENJARAMOODU 0472-2874141
93 VIKASBHAVAN 0471-2307890
94 VITHURA 0472-2858686
95 VIZHINJAM 0471-2481365

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments