കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെയും പരേതയായ ജിജിനയുടെയും മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കൊയിലാണ്ടി പന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിൽ രാത്രി പത്ത് മണിയോടെ പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു.
അവശനിലയിൽ ആയിരുന്ന കുട്ടിയെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിൽ എത്തിച്ച് പ്രഥമിക ചികിത്സ നൽകിയതിനുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്തു.