കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. മാസപ്പിറ ദൃശ്യമായതിനാലാണ് നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് മതപണ്ഡിതര്‍ അറിയിച്ചത്.
റംസാന്‍ 29 പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ അറിയിച്ചു. കാപ്പാടും പൊന്നാനിയിലും തിരുവനന്തപുരത്തും മാസപ്പിറ ദൃശ്യമായതായി മതപണ്ഡിതര്‍ അറിയിച്ചു.