സ്വർണ്ണത്തേക്കാൾ വില കൂടുതലാണ്. 10 ഗ്രാം തിടിക്കുണ്ട് 10 കിലോ സ്വർണ്ണത്തിന്റെ വില.
സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും ഒക്കെ മൂല്യത്തിനൊപ്പം അല്ലെങ്കിൽ അതിലുമേറെയാണ് ഈ തടിയുടെ മൂല്യം. ലോക്കറിൽ സൂക്ഷിക്കുന്ന ആഡംബര വസ്തുക്കളേക്കാൾ ഇന്ന് മൂല്യമുള്ള ഈ മരം ഊദാണ്. ‘ദൈവത്തിൻ്റെ, ദൈവങ്ങളുടെ മരം’ എന്നൊക്കെ അറി യപ്പെടുന്ന ഊദ് ഏറ്റവും സവിശേഷമായ മരം കൂടെയാണ്. ഊദിൻ്റെ തന്നെ ഒരു വകഭേദത്തിനാണ് പൊന്നിനേക്കാൾ വില.
തെക്കുകിഴക്കൻ ഏഷ്യയിലും, ഇന്ത്യ, ചൈന, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലുമൊക്കെഊദ്കൃഷി വ്യാപകമാണ്. അതിന്റെ തീവ്ര സുഗന്ധത്തിന് ലോക വിപണിയിൽ വലിയ ഡിമാൻഡുണ്ട്. ഊദ് അത്തർ, ഊദ് ഓയിൽ എന്നിവയൊക്കെ ഊദ് തടിയിൽ നിന്നാണ് നിർമിക്കുന്നത്. സുഗന്ധദ്രവ്യങ്ങളുടെ വ്യവസായ രംഗത്ത് ഊദ് വ്യാപകമായി ഉരപയോഗിക്കപ്പെടുന്നുണ്ട്. ഈ അഗർവുഡ് കുടുംബത്തിലെ ഏറ്റവും വിലയെറിയ വസ്തുവാണ് കൈനം. ഇത് യഥാർത്ഥത്തിൽ ഒരു അപൂർവത കൂടി കൊണ്ടുവരുന്നു.
അഗർവുഡ് അല്ലെങ്കിൽ ഊദ് പോലെ തന്നെ അസാധാരണമാം വിധമുള്ള സുഗന്ധമാണ് ഈ തടിക്കക്ഷണത്തിൻ്റെ പ്രത്യേകത. ഇത് ഒരു അമൂല്യ നിധികൂടെയാണ്. സുഗന്ധം വ്യത്യസ്തവും ആകർഷകവുമാണ്. സുഗന്ധദ്രവ്യ നിർമ്മാതാക്കൾക്കിടയിൽ ഊദിൻ്റെ പ്രത്യേകതകളുള്ള ഈ തടിക്കക്ഷണത്തിന് പൊന്നിനേക്കാൾ വിലയാണ്. കൈനത്തിന്റെ ദൗർലഭ്യത തന്നെയാണ് ഇത്രയധികം ഡിമാൻഡും ഉയരാൻ കാരണം. സുഗന്ധവും കിട്ടാനില്ല എന്നതുമാണ് വില കുതിക്കാൻ കാരണം.
16 കിലോ തടിക്ക് 171 കോടി രൂപ.
വെറും 10 ഗ്രാം കൈനത്തിന് 85.63 ലക്ഷം രൂപ വിലയുണ്ട്, ഇത് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ പ്രകൃതിദത്ത വസ്തുക്കളിൽ ഒന്നാണ്. ഏകദേശം ഒരു കിലോഗ്രാം സ്വർണ്ണത്തിന് തുല്യമായ മൂല്യം 10 ഗ്രാം കൈനത്തിനുണ്ട്. തടിക്കക്ഷണത്തിൻ്റെ വലിപ്പം അനുസരിച്ച് മൂല്യവും കൂടും. , 600 വർഷം പഴക്കമുള്ള കൈനത്തിന്റെ 16 കിലോഗ്രാം കഷണം 171 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഇത് കൈനത്തിൻ്റെ ആഡംബര പദവിയും ഉയർത്തി. അഗർവുഡ് അല്ലെങ്കിൽ ഊദ് വിഭാഗത്തിലെ തടിയാണിത്. തടിയിലെ സുഗന്ധമുള്ള റെസിൻ പതിറ്റാണ്ടുകളായി മരത്തെ വിലയേറിയ വസ്തുവാക്കി നിലനിർത്തുന്നു. മിഡിൽ ഈസ്റ്റിൽ പരമ്പരാഗതമായി ഊദ് കഷണങ്ങൾ പുകയ്ക്കാറുണ്ട്. വീടുകളിൽ ഇത് പ്രത്യേക സുഗന്ധം നിറയ്ക്കും. കൊറിയയിൽ, ഔഷധ വൈനുകളിൽ ഇത് ഉപയോഗിക്കാറുണ്ട്. ജപ്പാനിലും ചൈനയിലും ആത്മീയാവശ്യങ്ങൾക്ക് ഇതുപയോഗിക്കുന്നുണ്ട്.
ഇന്ത്യയിൽ, അസമിനെയാണ് രാജ്യത്തിന്റെ അഗർവുഡ് തലസ്ഥാനമെന്ന് വിളിക്കുന്നത്. ഇവിടെ പ്രാദേശികമായി കർഷകർ ഈ മരം വളർത്തുകയും വിളവെടുക്കുകയും ചെയ്യുന്നുണ്ട്. അതേസമയം സ്വാഭാവികമായി കാണപ്പെടുന്ന അഗർവുഡ് മരങ്ങളുടെ എണ്ണം കുറയുന്നത് ആശങ്കയാണ്.