പെരുവള്ളൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെയുണ്ടായ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയത് ആറ് പേർക്ക്.
ചാത്രത്തൊടി,വട്ടപ്പറമ്പ്, കുന്നത്ത് പറമ്പ് വളപ്പിൽ, കാക്കത്തടം, പറമ്പിൽ പീടിക പ്രദേശങ്ങളിലാണ് പേ വിഷബാധയുള്ള നായ അഞ്ച് കുട്ടികളെയടക്കം 6 പേരെ കടിച്ചു പരിക്കേൽപ്പിച്ചത്. ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് സംഭവം.
പറമ്പില്‍ പീടിക ഒറുപ്പാട്ടില്‍ ജാഫര്‍ (38), മകള്‍ ആയിഷ സിദറ് (6), വട്ടപ്പറമ്പ്
കഴുങ്ങും തോട്ടത്തിൽ വഹാബിന്റെ മകൻ മുഹമ്മദ് ശാദിൽ (11), പുറ്റേക്കാടൻ ഹനീഫയുടെ മകൻ ഹാഷിം (10), ചൊക്ലി അലിയുടെ മകൻ റഹീസ് (17), സൽമാനുൽ ഫാരിസിന്റെ മകൻ സിയാ ഫാരിസ് (6) എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയത്.
ഇവരിൽ തലക്കും കാലിനും നെഞ്ചിനും പരിക്ക് പറ്റിയവരുണ്ട്. ചിലരുടെ മുറിവുകൾ ആഴത്തിലുള്ളതാണ്. പരിക്കേറ്റവർ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നായയെ ഇന്നലെ വൈകിട്ട് ആറുമണിയോടെ പാത്തിക്കുഴി പാലത്തിനു സമീപത്ത് വെച്ച് ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തിയിരുന്നു.