പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലൂർ മാവിൻചുവട് എന്ന സ്ഥലത്ത് വെച്ച് കല്ലൂർ പ്ലാവിൻകുന്ന് സ്വദേശിയായ കുറുവത്ത് വീട്ടിൽ ജിത്തു 29 വയസ് എന്നയാളെ കമ്പി വടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കല്ലൂർ മാവിൻചുവട് സ്വദേശിയായ മടത്തിപ്പറമ്പിൽ ജിതിൻ ലാൽ എന്നയാളെയാണ് പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
ജിത്തു, ജിതിൻലാലിൽ നിന്ന് 3 മാസം മുമ്പ് ₹.10000/- (പതിനായിരം രൂപ) പലിശക്ക് കടം വാങ്ങിയിരുന്നു. ജിത്തുവിന് ടൈൽസിന്റെ ജോലിയാണ്. ജോലി കുറവായതിനാൽ കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. കടം വാങ്ങിയ തുക പെട്ടന്ന് തിരികെ കൊടുത്തില്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞ് ഫോണിലൂടെ ജിത്തുവിനെ ഭീഷണിപ്പെടുത്താറുണ്ട്. ജിത്തുവിന്റെ അമ്മായിയുടെ വീടിനടുത്താണ് ജിതിൻലാലിന്റെ വീട്. അമ്മായിക്ക് സുഖമില്ലാത്തതിനാൽ അവരെ കാണുന്നതിനായി കല്ലൂർ മാവിൻചുവടിലുള്ള വീട്ടിൽ പോയി അവിടെ നിന്ന് തിരിച്ച് വരുന്നതിനായി റോഡിലേക്കിങ്ങിയപ്പോഴാണ് ജിത്തുവിനെ 23-03-2025 തിയ്യതി രാത്രി 10.15 മണിക്ക് കമ്പിവടി കൊണ്ട് കാലിലും ഷോൾഡറിലും അടിച്ച് പരിക്കേൽപ്പിക്കുകയും തലയിൽ അടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചത്. സംഭവത്തിൽ പരിക്കേറ്റതിന് ജിത്തും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ചാലക്കുടി DYSP സുമേഷ്.K യുടെ മേൽനോട്ടത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ പുതുക്കാട് SHO സജീഷ് കുമാർ .V , SI കൃഷ്ണൻ, GSCPO മാരായ അജി .V .D, സുജിത്ത് കുമാർ , അനീഷ്, CPO കിഷോർ എന്നിവരാണ് ഉണ്ടായിരുന്നത്.