മടിക്കേരി: കുടക് ജില്ലയില്‍ ഭാര്യയും മകളും ഭാര്യാമാതാപിതാക്കളും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തി.
തിരുനെല്ലി ഉണ്ണികപ്പറമ്പ് കോളനിയിലെ ഗിരീഷ് (38) ആണ് കൊലപാതകം നടത്തിയത്.
തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാളുടെ ഭാര്യ മാഗി (30), മകള്‍ കാവേരി (5), ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരെ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് കുടക് ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജൻ അറിയിച്ചു.കേസിലെ പ്രതി ഉണ്ണികപ്പറമ്പ് കോളനി യിലെ ഗിരീഷ് [38] നെ തലപ്പുഴ 43ൽ വെച്ച് പോലീസ് പിടികൂടി.