തൃശ്ശൂർ: കേച്ചേരിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം ആറ് പേർക്ക് പരിക്കേറ്റു. കേച്ചേരി തലക്കോട്ടുകര സ്വദേശി അജിൻ, പാറേമ്പാടം സ്വദേശി 64 വയസ്സുള്ള വിൽസൺ പെരുമ്പിലാവ് കോട്ടോൽ സ്വദേശി 37 വയസ്സുള്ള സൗമ്യ, കോട്ടൂർ സ്വദേശി 51 വയസ്സുള്ള ബീവത്തൂ പാലുവായി സ്വദേശി 32 വയസ്സുള്ള അജിൻ വെള്ളത്തിരുത്തി സ്വദേശി 52 വയസ്സുള്ള സൗഭാഗ്യ എന്നിവർക്കാണ് പരിക്കേറ്റത്.
കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീലക്ഷ്മി സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് മുൻപിൽ പോവുകയായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. മുപ്പതിലധികം യാത്രക്കാർ ഉണ്ടായിരുന്ന ബസ് സമീപത്തെ മരത്തിൽ ഇടിച്ച് നിന്നതിനാൽ തോട്ടിലേക്ക് മറിയാതെ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളം ലൈഫ് കെയർ കേച്ചേരി ആട്ക്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.