വെളിച്ചെണ്ണ വില വർധിച്ചതോടെ ലിക്വിഡ് പാറഫിൻ റിഫൈൻഡ് ഓയിൽ പാം കെർണൽ എന്നിവ കലർത്തിയ വെളിച്ചെണ്ണ വൻതോതിൽ മാർക്കറ്റിൽ ഏടതിയിട്ടുണ്ടെന്ന് വെൽഫയർ അസോസിയേഷൻ ഓഫ് കേരള കോക്കനെട്ട് ഓയിൽ മില്ലേഴ്‌സ് മുന്നറിയിപ്പ് നൽകി.
നാളികേരത്തിൻ്റെ വിലക്കയറ്റം മൂലം കൊപ്ര കിട്ടാനില്ല..
ഇപ്പോഴത്തെ വിലപ്പ്രകാരം കൊപ്രക്ക് 180 രൂപ വിലവരും. നികുതി ഉൾപ്പെടെ കണക്കെടുക്കുമ്പോൾ വെളിച്ചെണ്ണ വില 300 വരും..
ഏന്നാൽ 200 രൂപയിൽ താഴെ വിലയ്ക്ക് വെളിച്ചെണ്ണ എന്ന പേരിൽ വ്യാജൻ വിൽപ്പന നടത്തുന്നു.
ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന വ്യാജ വെളിച്ചെണ്ണയ്ക്കെതിരെ ജാഗ്രത വേണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.