കോഴിക്കോട് ബാലുശ്ശേരി പനായിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. ചാണോറ അശോകൻ (71) ആണ് കൊല്ലപ്പെട്ടത്. പ്രതി മകൻ സുധീഷ് ഒളിവിലാണ്.
തിങ്കളാഴ്ച ഉച്ചക്ക് കൊലപാതകം നടന്നെന്നാണ് വിവരം. വൈകുന്നേരം വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് അയൽവാസി എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എട്ടു വർഷം മുമ്പ് അശോകന്‍റെ ഭാര്യയെ മറ്റൊരു മകൻ വെട്ടിക്കൊന്ന് ജീവനൊടുക്കിയിരുന്നു.