കണ്ണൂർ: കണ്ണൂർ നഗരത്തിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു. കണ്ണൂർ എസ്എൻ പാർക്കിന് സമീപത്തെ ഹൈലാന്റ് ശ്രീമുത്തപ്പൻ മഠപ്പുരയിലെ ഭണ്ഡാരം തകർത്താണ് മോഷ്ടാവ് പണം കവർന്നത്.
ഭണ്ഡാരം സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രം മാനേജറുടെ പരാതിയിൽ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.