കൊല്ലം: അഞ്ചാലുംമൂട് സ്വദേശി അനിലാ രവീന്ദ്രനാണ് പിടിയിലായത്. ഡാന്‍സാഫ് സംഘം ശക്തികുളങ്ങര പൊലീസുമായി ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലും ലഹരി കണ്ടെത്തി. വൈദ്യ പരിശോധനയിൽ 46 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി.എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്. 2021ൽ എംഡിഎംഎ കടത്തിയ കേസില്‍ തൃക്കാക്കരയില്‍ നിന്നും ഇവരെ പിടികൂടിയിരുന്നു.
കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി പരിശോധനകള്‍ നടത്തി. വൈകുന്നേരം അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപം യുവതിയുടെ കാര്‍ കണ്ടെത്തിയെങ്കിലും നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്തിയില്ല. പിന്നീട് കാര്‍ തടഞ്ഞാണ് യുവതിയെ പിടികൂടിയത്.