എറണാകുളം കോതമംഗലത്ത് ഓസ്ട്രേലിയക്കുള്ള വിസ സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകർ പിടിയിൽ. കോതമംഗലം സ്വദേശിയിനിയിൽ നിന്നാണ് ഇവർ പണം തട്ടിയത്. വ്യാജ ഓഫർ ലെറ്ററകളും പരാതിക്കാരിയെ വിശ്വസിപ്പിക്കാൻ ഇവർ നൽകിയിരുന്നു.
കാളിയാർ, മുവാറ്റുപുഴ എന്നിവിടങ്ങളിലും പ്രതികൾ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി. ഒരാൾ നേരത്തെ അറസ്റ്റിൽലായിരുന്നു. ഒളിവിലായിരുന്ന പ്രദീപിനെ തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.