ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിയിൽ കാട്ടാന വീട് തകർത്തു. 301 കോളനി നിവാസിയായ ഗന്ധകന്റെ വീടാണ് തകർത്തത്. ഇന്ന് പുലർച്ചെയോടു കൂടിയാണ് വീട് തകർത്തത്. വീടിന്റെ ഒരു ഭാഗം പൂർണമായി ഇടിച്ചു തകർത്തു.
പച്ചക്കറി കൃഷിയും ആന നശിപ്പിച്ചു. ആന ഇപ്പോഴും മേഖലയിൽ തുടരുന്നു. ആർ ആർ ടി സംഘം സ്ഥലത്തെത്തി. നിലവിൽ കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.