Logo Below Image
Friday, April 4, 2025
Logo Below Image
Homeഇന്ത്യസ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുന്നത് മൗലികാവകാശ ലംഘനം: ഛത്തീസ്ഗഡ് ഹൈക്കോടതി

സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുന്നത് മൗലികാവകാശ ലംഘനം: ഛത്തീസ്ഗഡ് ഹൈക്കോടതി

ഒരു സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കാൻ നിർബന്ധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമാണെന്നും അത് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകുന്നതിനുള്ള മൗലികാവകാശം, അന്തസ്സിനുള്ള അവകാശം ഉൾപ്പെടെ, ലംഘിക്കുന്നുവെന്നും ഛത്തീസ്ഗഡ് ഹൈക്കോടതി. കന്യകാത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് മൗലികാവകാശങ്ങൾക്കും സ്വാഭാവിക നീതിയുടെ പ്രധാന തത്വങ്ങൾക്കും ഒരു സ്ത്രീയുടെ സ്വകാര്യതയ്ക്കും എതിരാണെന്നും കോടതി വിധിച്ചു. ആർട്ടിക്കിൾ 21 മൗലികാവകാശങ്ങളുടെ കാതലാണെന്നും കോടതി പറഞ്ഞു.

ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ വിധി. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് കോടതി ചോദ്യം ചെയ്തത്.

ഭർത്താവ് ബലഹീനനാണെന്നും ഒരുമിച്ച് ജീവിക്കാൻ വിസമ്മതിച്ചുവെന്നും ഭാര്യ ആരോപിച്ചിരുന്നു. ബലഹീനത സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കാൻ ഹർജിക്കാരന് താൽപ്പര്യമുണ്ടെങ്കിൽ, അയാൾക്ക് ബന്ധപ്പെട്ട വൈദ്യ പരിശോധനയ്ക്ക് വിധേയനാകാം അല്ലെങ്കിൽ മറ്റേതെങ്കിലും തെളിവുകൾ ഹാജരാക്കാമെന്ന് ഹൈക്കോടതി

ഭാര്യയുടെ കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരന്റെ വാദം ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകളുടെ അന്തസ്സിനുള്ള അവകാശം ഉൾപ്പെടുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2023 ഏപ്രിൽ 30 നാണ് ദമ്പതികൾ വിവഹാഹിതരായത്. കോർബ ജില്ലയിലെ ഭർത്താവിന്റെ കുടുംബ വസതിയിലാണ് അവർ ഒരുമിച്ച് താമസിച്ചിരുന്നത്. ഭർത്താവിന് ബലഹീനതയുണ്ടെന്ന് ഭാര്യ കുടുംബാംഗങ്ങളോട് പറഞ്ഞതായും ഭർത്താവുമായി താമസിക്കാൻ വിസമ്മതിച്ചതായും ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു.ഭ

ർത്താവിൽ നിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് റായ്ഗഡ് ജില്ലയിലെ കുടുംബ കോടതിയിൽ ഒരു ഇടക്കാല അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഭാര്യയുടെ സഹോദരീഭർത്താവുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ഇടക്കാല മെയിന്റനൻസ് ക്ലെയിം അപേക്ഷയിൽ ആവശ്യപ്പെട്ടു. 2024 ഒക്ടോബർ 15-ന് റായ്ഗഢിലെ കുടുംബ കോടതി ഭർത്താവിന്റെ അപേക്ഷ നിരസിച്ചു. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയിൽ ക്രിമിനൽ ഹർജി ഫയൽ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments