ചെന്നെെ: നടൻ മനോജ് ഭാരതിരാജ (48) ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. പതിനെട്ടോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1999ൽ പിതാവ് ഭാരതിരാജ സംവിധാനം ചെയ്ത് ‘താജ്മഹൽ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. അടുത്തിടെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
സമുദ്രം, കടൽപ്പൂക്കൾ, അല്ലി അർജുന, ഈര തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്തു വരുന്നതിന് മുൻപ് അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്തിരുന്നു.
2023ൽ പിതാവ് ഭാരതിരാജയ്ക്കൊപ്പം ‘മാർഗഴി തിങ്കൾ’ എന്ന ചിത്രം സംവിധാനം ചെയ്തു. മണിരത്നത്തിന്റെ ബോംബെെ, ശങ്കറിന്റെ എന്തിരൻ എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. മലയാളി നടിയായ നന്ദനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.