Logo Below Image
Friday, April 4, 2025
Logo Below Image
Homeഇന്ത്യപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി ഐ എഫ് എസ് ഓഫീസർ നിധി തിവാരിയെ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി ഐ എഫ് എസ് ഓഫീസർ നിധി തിവാരിയെ നിയമിച്ചു

ദില്ലി :- ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്) ഓഫീസർ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. തീരുമാനം കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി അംഗീകരിച്ചപ്പോൾ, പേഴ്സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് വിജ്ഞാപനവും പുറപ്പെടുവിച്ചു. ഐഎഫ്എസിൽ ചേരുന്നതിന് മുൻപ്, വാരണാസിയിൽ അസിസ്റ്റന്റ് കമ്മീഷണറായി പ്രവർത്തിച്ചിരുന്നു.

ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്ന നിധി തിവാരിക്ക് പുതിയ പദവിയിൽ ലെവൽ 12 അടിസ്ഥാനമുള്ള വേതനം ലഭിക്കും. 2013ലെ സിവിൽ സർവീസ് പരീക്ഷയിൽ 93-ാം റാങ്ക് നേടിയ നിധി, 2014-ൽ പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരണാസിക്ക് അടുത്തുള്ള മഹമൂർഗഞ്ചാണ് നിധി തിവാരിയുടെ നാട്.

2022-ൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ അണ്ടർ സെക്രട്ടറിയായി ചുമതല ഏറ്റു. 2023 ജനുവരി 6-ന് ഇവർ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലേക്ക് ഉയർന്നു. അതിനുമുമ്പ് വിദേശകാര്യ മന്ത്രാലയത്തിൽ അന്തർദേശീയ സുരക്ഷാകാര്യ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നിധി, അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന് നേരിട്ട് റിപ്പോർട്ട് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments