മലബാറിൻ്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രം
മാർച്ച് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെ
ത്തുന്നു
ഏറെ ശ്രദ്ധ നേടിയ മണിയായിലെ അശോകൻ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻ സരിഗ ആൻ്റെണി ശങ്കർ ദാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഇതിലെ ഗാനങ്ങളെല്ലാം ഇതിനകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞിരിക്കുന്നു
കാത്തിരിപ്പിൻ്റെ സുഖമുള്ള പ്രണയത്തിൻ്റെ മണമുള്ള ഒരു പ്രണയ കഥകൂടി എന്ന ടാഗ് ലൈനോടെ ഈ ചിത്രമെത്തുന്നത്.
സൈജുക്കുറുപ്പും, തൻവി റാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
: ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ.കെ.പി,നീരജ രാജേന്ദ്രൻ,ശീതൾ സഖറിയ,അജിഷ പ്രഭാകരൻ നിംനഫതുമി, വാസുദേവ് സജീഷ്, ആദിഷ് പ്രവീൺ ഷിൻസ് ഷാൻ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജനിത് കാച്ചപ്പിള്ളിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം -സജാദ് കാക്കു..
എഡിറ്റിംഗ് – നിംസ്
ഗാനങ്ങൾ – ഷർഫു ,
സുഹൈൽ കോയ
സംഗീതം – ശ്രീഹരി കെ. നായർ,
കലാസംവിധാനം – അർഷദ് നാക്കോത്ത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാംസൺ.
ഡിസൈൻ – വിഷ്ണു നാരായണൻ
സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ.
മേക്കപ്പ് – റോണക്സ് സേവ്യർ,
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജിസൻ പോൾ
പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്,
കോഴിക്കോട് മുക്കം,കോട്ടക്കൽ മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം മാർച്ച് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെ
ത്തുന്നു.
വാഴൂർ ജോസ്.