Logo Below Image
Wednesday, April 2, 2025
Logo Below Image
Homeഅമേരിക്കഫിലഡൽഫിയായിൽ അന്തരിച്ച റെയ്ച്ചലമ്മ ജോണിന്റെ പൊതുദർശനം, സംസ്ക്കാരം എന്നിവ വെള്ളി, ശനി ദിവസങ്ങളിൽ

ഫിലഡൽഫിയായിൽ അന്തരിച്ച റെയ്ച്ചലമ്മ ജോണിന്റെ പൊതുദർശനം, സംസ്ക്കാരം എന്നിവ വെള്ളി, ശനി ദിവസങ്ങളിൽ

ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: ഞായറാഴ്ച്ച ഫിലഡൽഫിയയിൽ അന്തരിച്ച തങ്ങളത്തിൽ റെയ്ച്ചലമ്മ ജോണിന്റെ (96) സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ.

പൊതുദർശനം: ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചര മുതൽ ഒൻപതു വരെ. സെ. ജൂഡ് മലങ്കര കത്തോലിക്കാപള്ളിയിൽ (1200 Park Ave, Bensalem PA 19020).

സംസ്ക്കാരശുശ്രൂഷകൾ: ഫെബ്രുവരി 22 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ 10:30 വരെ പൊതുദർശനവും, തുടർന്ന്, 12:00 വരെ സംസ്ക്കാരശുശ്രൂഷകളും സെ. ജൂഡ് മലങ്കര കത്തോലിക്കാപള്ളിയിൽ. ശുശ്രൂഷകൾക്ക് ശേഷം 12:30 ന് ഭൗതിക ശരീരം ബെൻസേലത്തുള്ള റിസറക്ഷൻ സിമിത്തേരിയിൽ (5201 Humville Road, Bensalem PA 19020) സംസ്‌കരിക്കും.

കല്ലൂപ്പാറ തങ്ങളത്തിൽ പരേതനായ ഇടിക്കുള ജോണിൻ്റെ ഭാര്യയായിരുന്നു പരേത.

തിരുവനന്തപുരം ആർച്ച്ബിഷപ്പ് കാലംചെയ്‌ത ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തിൽ ഒ. ഐ. സി. എന്നിവർ പരേതയുടെ ഭർതൃസഹോദരന്മാരാണ്.

സെ. ജൂഡ് മലങ്കര കത്തോലിക്കാപള്ളി ഇടവകാംഗങ്ങളും, ഫിലാഡൽഫിയയിലെ മത, സാംസ്കാരിക, കലാരംഗങ്ങളിലെ മുൻനിര പ്രവർത്തകനുമായ അലക്‌സ് ജോൺ, ഫിലിപ് ജോൺ (ബിജു), കൊച്ചുമോൾ സക്കറിയ, നിർമ്മല ശങ്കരത്തിൽ എന്നിവരും, എസ്. ഐ. ഗി.സഭാംഗമായ റവ. സിസ്റ്റർ സ്വാന്തനയും, പരേതനായ വറുഗീസ് ജോണും പരേതയുടെ മക്കളും, വൽസമ്മ അലക്‌സ്, ജോസഫ് സക്കറിയ (ബിജു), സജീവ് ശങ്കരത്തിൽ, ആഷാ ഫിലിപ് എന്നിവർ മരുമക്കളുമാണ്.

വാർത്ത: ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments