Logo Below Image
Tuesday, April 1, 2025
Logo Below Image
Homeഅമേരിക്കവ്യാപകമായ തട്ടിപ്പ് ‘ബോട്ട്’ വിസ അപേക്ഷകളിൽ കർശന നടപടിയുമായി യു.എസ്

വ്യാപകമായ തട്ടിപ്പ് ‘ബോട്ട്’ വിസ അപേക്ഷകളിൽ കർശന നടപടിയുമായി യു.എസ്

-പി പി ചെറിയാൻ

വാഷിംങ്ടൺ: വ്യാപകമായ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ‘ബോട്ട്’ ഉപയോഗിച്ചുള്ള വിസ അപേക്ഷകളിൽ കർശന നടപടിയെടുത്ത് യു.എസിലെ ഇന്ത്യൻ എംബസി. ‘കോൺസുലാർ ടീം ഇന്ത്യ ബോട്ടുകൾ ഉപയോഗിച്ച് നടത്തിയ ഏകദേശം 2000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കുന്നു. ഞങ്ങളുടെ ഷെഡ്യൂളിംഗ് നയങ്ങൾ ലംഘിക്കുന്ന ഏജന്റുമാരോടും ഫിക്സർമാരോടും ഞങ്ങൾക്ക് സഹിഷ്ണുതയില്ല.. തട്ടിപ്പ് വിരുദ്ധ ശ്രമങ്ങൾ ഞങ്ങൾ തുടരും. വഞ്ചനയോട് ഞങ്ങൾ സഹിഷ്ണുത കാണിക്കില്ല’- യു.എസ് എംബസി സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞു.

ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കായി രാജ്യം സന്ദർശിക്കുന്നതിനുള്ള ബി1, ബി2 വിസകളിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്. ഇതുമൂലം ശരിയായ മാർഗത്തിൽ അപേക്ഷിച്ചവർക്ക് വിസ അപോയ്ന്റുകൾ വൈകുന്നുവെന്ന ആരോപണമുയർന്നിരുന്നു.

ഔദ്യോഗിക ഷെഡ്യൂളിംഗ് നയങ്ങൾ ലംഘിച്ച് സ്ലോട്ടുകൾ സുരക്ഷിതമാക്കാൻ ‘ബോട്ടു’കൾ ഉപയോഗിച്ച് സിസ്റ്റം ചൂഷണം ചെയ്ത ‘മോശം അഭിനേതാക്കളെ’ കോൺസുലർ ടീം ഇന്ത്യ തിരിച്ചറിഞ്ഞതായി എംബസി ബുധനാഴ്ച പറഞ്ഞു. എംബസി അത്തരം അപ്പോയിൻമെന്റുകൾ അവസാനിപ്പിക്കുകയും അനുബന്ധ അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് താൽക്കാലികമായി നിർത്തുകയും ചെയ്തു.

കഴിഞ്ഞ വർഷം മെയ് മുതൽ ആഗസ്റ്റ് വരെ എംബസി നടത്തിയ ഒരു ആഭ്യന്തര അന്വേഷണത്തെ തുടർന്നാണ് ഈ സംഭവവികാസം. വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 30 ഏജന്റുമാരുടെ ഒരു ശൃംഖല കണ്ടെത്തി. ഒന്നിലധികം ഐ.പി വിലാസങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ ഏജന്റുമാർ അപേക്ഷകർക്ക് വിസ സുരക്ഷിതമാക്കാൻ വ്യാജ രേഖകൾ സമർപ്പിച്ചതായും കണ്ടെത്തി.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments