Logo Below Image
Thursday, April 3, 2025
Logo Below Image
Homeഅമേരിക്കമ്യാൻമർ ഭൂകമ്പം: 80 അംഗ NDRF സംഘം ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് യാത്ര തിരിച്ചു

മ്യാൻമർ ഭൂകമ്പം: 80 അംഗ NDRF സംഘം ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് യാത്ര തിരിച്ചു

ഭൂകമ്പം തകർത്ത മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും സഹായം നൽകുന്നതിനായി 80 അംഗ ദേശീയ ദുരന്ത പ്രതികരണ സേന. 80 അംഗ NDRF സംഘം ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് തിരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിവരം അറിയിച്ച് എക്‌സിൽ പോസ്റ്റ് പങ്കുവച്ചു.

നിലവിൽ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാ​ഗമായി എൻഡിആർഎഫ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.ഇവരെ കൂടാതെയാണ് കൂടുതൽ സംഘത്തെ അയക്കാൻ തീരുമാനിച്ചിരിക്കുന്നത്. രക്ഷാ പ്രവർത്തനത്തിനും തിരച്ചിലിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും സംഘം കൊണ്ടുപോകുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ പുതിയ സംഘം മ്യാൻമറിലേക്ക് തിരിക്കും.

വ്യോമസേനയുടെ സൈനിക വിമാനം ദുരിതബാധിതർക്കുള്ള അവശ്യ വസ്തുക്കളുമായി മ്യാൻമാറിലേക്ക് പുറപ്പെട്ടിരുന്നു. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി. തായ്ലൻഡിനെയും മ്യാൻമറിനെയും ഭീതിയിലാഴ്‌ത്തിയ ഭൂകമ്പത്തിൽ മരണസംഖ്യ ആയിരം കടന്നു. 2,500-ലധികം ആളുകളാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments