Logo Below Image
Thursday, April 3, 2025
Logo Below Image
Homeഅമേരിക്കസാധാരണക്കാർക്ക് മലയാളത്തിൽ ഈസിയായും സൗജന്യമായും ബൈബിൾ പഠിക്കാം

സാധാരണക്കാർക്ക് മലയാളത്തിൽ ഈസിയായും സൗജന്യമായും ബൈബിൾ പഠിക്കാം

-പി പി ചെറിയാൻ

ഡാളസ് മലയാളികൾ ഏറെ കാത്തിരുന്ന മലയാളം ബൈബിൾ സ്റ്റഡി ഫെലോഷിപ്പിന് ഈ ആഴ്ച തുടക്കമാകുന്നു. ലൈഫ് ഫോക്കസ് മീഡിയയും (lifefocuz.org) ബിബിസി കരോൾട്ടണും ചേർന്നൊരുക്കുന്ന ക്രമീകൃത ബൈബിൾ പഠന പരമ്പരയ്‌ക്കാണ്‌ ഈ വെള്ളിയാഴ്ച തുടക്കമാകുന്നത്.

കരോൾട്ടൻ ROSEMEADE RECREATION CENTER ലെ ARMADILLO HALL ൽ വച്ചു എല്ലാ വെള്ളിയാഴ്ചകളിലും 7 :30 മുതൽ 8 :30 വരെ നടത്തപ്പെടുന്ന ഈ പരിപാടിയിൽ ഡാളസ് തിയളോജിക്കൽ സെമിനാരി ഉൾപ്പടെയുള്ള വേദപഠനശാലകളിൽ പരിശീലനം നേടിയിട്ടുള്ള അധ്യാപകർ ക്ലാസുകൾ നയിക്കും. സഭാവ്യത്യാസമോ മത വ്യത്യാസമോ ഇല്ലാതെ ആർക്കും പങ്കെടുക്കാം.

രസകരമായ പഠന രീതിയിലൂടെ വചനം പഠിപ്പിക്കുന്നതോടൊപ്പം ഒരുമിച്ചുള്ള പാട്ടുകളും ചായസൽക്കരവും ഈ കൂട്ടായ്മയുടെ മാധുര്യം ഇരട്ടിയാക്കും. രോഗങ്ങൾ, ജീവിത പ്രശ്നങ്ങൾ ഇവയ്ക്കായി പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. മാതാപിതാക്കൾക്കൊപ്പം വരുന്ന കൊച്ചു കുട്ടികൾക്കായി പ്രത്യേക Child Care ഉണ്ടായിരിക്കും.

പ്രവേശനം തികച്ചും സൗജന്യമായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

QR CODE SCAN or Link click https://docs.google.com/forms/d/e/1FAIpQLSeGwvC3s_uEbnIlksLoZCXHzEbct-A8LaOUxQAzMo0jVuqxng/viewform ചെയ്യൂ ഇന്നുതന്നെ സമ്മാനം ഉറപ്പാക്കൂ

വിവരങ്ങൾക്ക് : JIMS MAMMEN: 936 676 9327; JERRY MODIYIL: 817 734 6991
www.lifefocuz.org

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments