Logo Below Image
Wednesday, April 2, 2025
Logo Below Image
Homeഅമേരിക്കകോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്സ് & സയൻസ് യു. എസ്. എ. ആലുമ്നി...

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്സ് & സയൻസ് യു. എസ്. എ. ആലുമ്നി (MAC USA Alumni) യുടെ ഭാരവാഹികളെ തെരെഞ്ഞെടുത്തു

(വർഗീസ് പോത്താനിക്കാട്)

മാർച്ച് 14 വെള്ളിയാഴ്‌ച വൈകിട്ടു 9 മണിക്ക് (EST) കോതമംഗലം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറിയും ആർട്സ് & സയൻസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. വിന്നി വർഗീസിൻറെ അധ്യക്ഷതയിൽ സൂം പ്ലാറ്ഫോമിൽ നടന്ന പൂർവവിദ്യാർഥി സമ്മേളനത്തിൽ അമേരിക്കയിലുള്ള മാർ അത്തനേഷ്യസ് ആർട്സ് & സയൻസ് കോളേജിലെ പൂർവവിദ്യാർഥി സംഘടനയായ മാർ അത്തനേഷ്യസ് കോളേജ് ആർട്സ് & സയൻസ് യു. എസ്. എ. ആലുമ്നി (MAC USA Alumni) യുടെ 2025 -2027 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 100-ൽ പരം പൂർവ്വവിദ്യാർത്ഥികൾ പങ്കെടുത്ത യോഗത്തിൽ, താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:

എക്സിക്യൂട്ടീവ് കമ്മിറ്റി:

സാബു സ്കറിയ (പ്രസിഡന്റ്)

ജോബി മാത്യു (ജനറൽ സെക്രട്ടറി)

ജോർജ്ജ് മാലിയിൽ (ട്രെഷറർ)

ജെയ്‌ബി റോയ് (വൈസ് – പ്രസിഡന്റ്)

എൽസി ജൂബ്ബ് (വൈസ് – പ്രസിഡന്റ്)

ജീമോൻ വർഗീസ് (ജോയിന്റ്‌ സെക്രട്ടറി)

ജോയ്‌സ് പൗലോസ് (ജോയിന്റ് ട്രഷറർ)

ബേസിൽ ബേബി (IT കോ-ഓർഡിനേറ്റർ)

ബീബാ ജേക്കബ് (കോ – ഓർഡിനേറ്റർ, എഡ്യൂക്കേഷൻ & കരിയർ ഡെവെലപ്മെൻറ്)

അഹില റേച്ചൽ ബിനോയ് (യൂത്ത് പ്രതിനിധി)

നാഷണൽ കോ-ഓർഡിനേറ്റർ:

ജിയോ ജോസഫ്

അഡ്‌വൈസറി ബോർഡ്:

പി. ഓ.ജോർജ്ജ് (ചെയർമാൻ)

ജോസ് പാലക്കാത്തടം

ജോസഫ് കുര്യാപ്പുറം

ജിജോ ജോസഫ് ഫ്ലവർഹിൽ

വർഗീസ് പോത്താനിക്കാട് (പി. ആർ. ഓ.)

കമ്മറ്റി അംഗങ്ങൾ:

ഡോ. പദ്‌മിനി അനിയൻ

അനു ഡനിൽ

ബിന്ദു മാത്യു

ഡോ . ജോബി എൽദോ

വർഗീസ് പാലമലയിൽ

ബോബു പുതീക്കൽ

ജെയിംസ് പീറ്റർ

ബൈജു വർഗീസ്

ഫ്രാങ്ക്‌ളിൻ പത്രോസ്

അരുൺ വേണുഗോപാൽ

സണ്ണി മറ്റമന

രാജു ഔസേഫ്

അജി ഹുസൈൻ കോട്ടയിൽ

നിവേദ്‌ അപ്പുക്കുട്ടൻ

ജോബി പോൾ

സാജൻ ഇലഞ്ഞിക്കൽ

സെബിൻ വർഗീസ്

ആകാഷ് എബ്രഹാം

ബെന്നി ഡേവിസ്

ഇന്ദ്രജിത് നായർ

എം. എ. സി. യൂ എസ് എ യുടെ പ്രെസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട പെൻസിൽവാനിയ, ഫിലാഡൽഫിയയിൽ നിന്നുള്ള സാബു സ്കറിയ ബഹുവിധ പൊതുപ്രവർത്തനങ്ങളിൽ സ്ഥിരപ്രതിഷ്ട നേടിയ ഒരു വ്യക്തിയാണ്. പുനർരൂപീകരിച്ച അലുമ്‌നിക്ക് സമഗ്രമായ പ്രവർത്തന പദ്ധതികൾ ഉടൻതന്നെ രൂപീകരിക്കുമെന്നും, കൂടുതൽ പൂർവ്വവിദ്യാർത്ഥികളെ കണ്ടുപിടിച്ചു അലുമ്‌നിയിൽ അംഗങ്ങളാക്കുമെന്നും സാബു പ്രസ്താവിക്കുകയുണ്ടായി.

അലുമ്‌നിയുടെ ഔപചാരിക ഉത്‌ഘാടനം കോതമംഗലം എം. എ. ആർട്സ് & സയൻസ് കോളേജ് പ്രിസിപ്പൽ ഡോ. മഞ്ജു കുര്യൻ നിർവഹിച്ചു. ഇടുക്കി എം. പി. ഡീൻ കുര്യാക്കോസ് , എം എ കോളേജ് ഓഫ് ആർട്സ് & സയൻസിലെ പൂർവ്വവിദ്യാർത്ഥികളായ, കോതമംഗലം എം. എൽ. എ. ആന്റണി ജോൺ, മൂവാറ്റുപുഴ എം. എൽ. എ. മാത്യു കുഴലനാടൻ, എം. എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, ആലുമ്നി അസോസിയേഷൻ പ്രസിഡൻറ് (കേരള) പ്രൊഫസർ കെ. എം. കുര്യാക്കോസ്, ആലുമ്നി അസോസിയേഷൻ സെക്രട്ടറി (കേരള) ഡോ. എബി പി. വർഗീസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

നാഷണൽ കോ-ഓർഡിനേറ്റർ, ജിയോ ജോസഫ് അലുമ്‌നിയുടെ പുതിയ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി. യു.എസ്.എ. അലുംനിക്കുവേണ്ടി സെക്രട്ടറി ജോബി മാത്യു സ്വാഗതവും, അലുമ്നി ട്രഷറർ ജോർജ്ജ് മാലിയിൽ നന്ദിയും പ്രകാശിപ്പിച്ചു. മീറ്റിംഗിൽ ശ്രീമതി എൽസാ ജുബ്എം. സി. ആയി യോഗനടപടികൾ നിയന്ത്രിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

സാബു സ്കറിയ (പ്രസിഡൻറ്) (267) 980-7923

ജോബി മാത്യു (ജനറൽ സെക്രട്ടറി) (301) 624-9539

ജോർജ്ജ് മാലിയിൽ (ട്രെഷറർ) (954) 655-4500

ജിയോ ജോസഫ് (നാഷണൽ കോ-ഓർഡിനേറ്റർ) (914) 552-2936

വർഗീസ് പോത്താനിക്കാട് (പി.ആർ.ഓ) (917) 488-2590

(വർഗീസ് പോത്താനിക്കാട്)

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments